നിരഞ്ജ് മണിയന്‍ പിള്ള നായകനായെത്തുന്ന പുതിയ ചിത്രമാണ് 'വിവാഹ ആവാഹനം'.സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.അരുണ്‍ എന്നാണ് നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
യഥാര്‍ത്ഥ സംഭവങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സിനിമ ഒരുങ്ങുന്നത്. പുതുമുഖ നടിയായ നിതാരയാണ് നായിക.അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്.വിഷ്ണു പ്രഭാകര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.