Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ വീക്കെന്‍ഡില്‍ 'വോയിസ് ഓഫ് സത്യനാഥന്‍' നേടിയത് എത്ര ? കളക്ഷന്‍ റിപ്പോര്‍ട്ട്

Voice Of Sathyanathan

കെ ആര്‍ അനൂപ്

, തിങ്കള്‍, 31 ജൂലൈ 2023 (17:29 IST)
മൂന്നര വര്‍ഷത്തെ കാത്തിരിപ്പായിരുന്നു ദിലീപിന്റെ ആരാധകര്‍ക്ക്. ഒടുവില്‍ എത്തിയ 'വോയിസ് ഓഫ് സത്യനാഥന്‍' പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
ആദ്യദിനം ഒന്നേമുക്കാല്‍ കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷം ഒരു മലയാള സിനിമ നേടുന്ന രണ്ടാമത്തെ വലിയ ഓപ്പണിംഗ് ഡേ കളക്ഷന്‍ കൂടിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടുകോടിക്ക് മുകളിലാണ് രണ്ടാം ദിനത്തിലെ കളക്ഷന്‍. മൂന്ന ദിനമായ ഞായറാഴ്ചയും മികച്ച പ്രകടനം സിനിമ കാഴ്ചവച്ചു.രണ്ടര കോടിക്കും മൂന്ന് കോടിക്കുമിടയിലാണ് ഈ ചിത്രം നേടിയതെന്ന് റിപ്പോര്‍ട്ടുകള്‍.
ആദ്യ വീക്കെന്‍ഡില്‍ നിന്ന് തന്നെ ആറ് കോടിക്ക് മുകളില്‍ സിനിമ നേടി.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയും കോൺഗ്രസ് മുൻ എം എൽ എയുമായ ജയസുധ ബിജെപിയിലേക്ക്