Webdunia - Bharat's app for daily news and videos

Install App

ദിലീപ് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു, ഒടുവില്‍ നടന്റെ പുതിയ ചിത്രം തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ബുധന്‍, 10 ഓഗസ്റ്റ് 2022 (09:01 IST)
10 മാസത്തെ ഇടവേളക്കുശേഷം ദിലീപ് വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തിയത് രണ്ട് ദിവസങ്ങള്‍ക്കു മുമ്പാണ്.വോയിസ് ഓഫ് സത്യനാഥന്റെ മുംബൈ ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങിയത്. 
 
ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും തീര്‍ത്ത് സിനിമ വൈകാതെ തന്നെ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
 
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
 
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജിതിന്‍ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണെക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന്‍ എം റാഫി, സ്റ്റില്‍സ്- ഷാലു പേയാട്, പി.ആര്‍.ഒ- പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, ഡിസൈന്‍- ടെന്‍ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് : മന്ത്രി ജി ആർ അനിൽ

നീന്തല്‍ക്കുളത്തില്‍ ചാടുന്നതിനിടെ നട്ടെല്ലിന് പരിക്കേറിയാള്‍ മരിച്ചു

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ല:മന്ത്രി വി ശിവൻകുട്ടി

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments