Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേസിനാധാരം മുൻഭാര്യയുടെ ഡിജിപി ബന്ധം, സമയബന്ധിതമായി വിചാരണ തീർക്കണം: ദിലീപ് സുപ്രീംകോടതിയിൽ

Supreme court
, ശനി, 30 ജൂലൈ 2022 (08:39 IST)
നടിയെ ആക്രമിച്ച കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയും സിനിമാതാരവുമായ ദിലീപ് സുപ്രീംകോടതിയിൽ.  വെള്ളിയാഴ്ച വൈകീട്ടാണ് ദിലീപ് സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ അതിജീവിതയ്ക്കും മുൻഭാര്യയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.
 
വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൻ്റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പുതിയ അന്വേഷണത്തിന് അനുമതി നൽകരുതെന്നും അപേക്ഷയിൽ ദിലീപ് ആവശ്യപ്പെടുന്നു. ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും അപേക്ഷയിൽ പറയുന്നു.
 
മലയാള സിനിമയിലെ ഒരു വിഭാഗത്തിന് താൻ അനഭിമതനായതാണ് ഈ കേസിൽ പെടാൻ കാരണമെന്നും മുൻഭാര്യയ്ക്ക് ഡിജിപിയുമായുള്ള ബന്ധമാണ് കേസിനാധാരമെന്നും അപേക്ഷയിൽ ദിലീപ് ആരോപിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലി: ഓൺലൈൻ രജിസ്ട്രേഷൻ തീയതി നീട്ടി