ഹൻസികയ്ക്ക് എന്തുപറ്റി?

നിഹാരിക കെ എസ്
വെള്ളി, 15 നവം‌ബര്‍ 2024 (13:59 IST)
യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ഏറെ ഫോളോവേഴ്സ് ഉള്ള ആളാണ് ഹൻസിക കൃഷ്ണകുമാർ. മോഡലിങിലും അഭിനയത്തിലും എല്ലാം സജീവമാവാനാണ് ഹന്‍സികയുടെ ആഗ്രഹം. ഇപ്പോള്‍ തന്നെ യൂട്യൂബിലൂടെയും മറ്റും നല്ലൊരു തുക വരുമാനമായി ഹൻസിക ഉണ്ടാക്കുന്നുണ്ട്. ഇപ്പോള്‍ താരപുത്രി ഏറ്റവും ഒടുവില്‍ പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലാവുന്നത്. 
 
ഹോസ്പിറ്റലില്‍ നിന്നുള്ള ഫോട്ടോയും വീഡിയോയും പങ്കുവച്ചുകൊണ്ട്, എംആര്‍ഐ സ്‌കാനിങ് കഴിഞ്ഞു, പക്ഷേ ഞാന്‍ ഓകെയാണ് ഗായിസ് എന്ന് പറഞ്ഞാണ് ഹന്‍സികയുടെ പോസ്റ്റ്. എന്തു പറ്റി എന്ന ചോദ്യത്തിന് ബ്രെയിനിന് ഒരു എംആര്‍ഐ ചെയ്തു എന്നാണ് ഹൻസിക മറുപടി നൽകിയിരിക്കുന്നത്. കൂടുതലൊന്നും വെളിപ്പെടുത്താൻ ഹൻസിക തയ്യാറായിട്ടില്ല.
 
എന്തിനാണ് ബ്രെയിനിന് എംആര്‌ഐ, എന്തു പറ്റിയതാണ് എന്നൊക്കെയുള്ള ചോദ്യങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്. ഒന്നര വയസ്സുള്ളപ്പോള്‍ തനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അടുത്തിടെ ഹൻസിക വെളിപ്പെടുത്തിയിരുന്നു. നെഫ്രോട്ടിക് സിന്‍ഡ്രോം എന്ന അസുഖമാണ് ഒരു വയസ്സും അഞ്ച് മാസവും ഉള്ള സമയത്ത് ഹന്‍സികയ്ക്ക് ഉള്ളതായി തിരിച്ചറിഞ്ഞത്. പ്രോട്ടീനുകള്‍ അമിതമായി മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്ന, വൃക്ക തകരാറിലാകുന്ന അവസ്ഥയാണിത്. ആ സമയത്ത് മുഖം വീര്‍ത്ത് തടിച്ച് ഒരു ചൈനീസ് ലുക്കായിരുന്നുവത്രെ ഹന്‍സികയ്ക്ക്. അനന്തപുരി ഹോസ്പിറ്റലില്‍ മൂന്ന് മൂന്നര വര്‍ഷം എടുത്ത് ചികിത്സിച്ച ശേഷമാണ് രോഗം ഭേദമായത്. എന്നിരുന്നാലും മെഡിസിൻ കൃത്യമായി എടുക്കുന്നുണ്ടായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ എസ്ഐആർ, പട്ടികയിൽ പെടാത്തവർ 21 ലക്ഷം!,കമ്മീഷൻ പരിശോധിക്കും

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

അടുത്ത ലേഖനം
Show comments