Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

Garbage Mukkom Kodiyathur
മാലിന്യം മുക്കം കൊടിയത്തൂർ

എ കെ ജെ അയ്യര്‍

, ബുധന്‍, 13 നവം‌ബര്‍ 2024 (20:12 IST)
കോഴിക്കോട് : കോഴിക്കോട്ടെ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് രാത്രിയുടെ മറവിൽ ശുചിമുറി മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞിട്ടെങ്കിലും പിന്നീട് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയിൽ വാഹനം വിട്ടുകൊടുത്തെങ്കിലും വാക്കോറ്റത്തിന് ഓടുവിൽ പഞ്ചായത്ത് മാലിന്യം കൊണ്ടുവന്ന വാഹന ഉടമയ്ക്ക് 25000 രൂപ പിഴയിട്ടു തലയൂരി.
 
പന്നിക്കോട്ടെ തെനങ്ങാം പറമ്പിൽ ധാരാളം മാലിന്യം തള്ളിയിരുന്നു. എന്നാൽ നാട്ടുകാർ ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വീണ്ടും പോലീസിലും പഞ്ചായത്ത് അധികാരികൾക്കും വിവരം നൽകി. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പോലീസിനൊപ്പം നേരിട്ടെത്തി പിഴ ചുമത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത