നയൻതാരയ്ക്കും ധനുഷിനും ഇടയിൽ സംഭവിച്ചതെന്ത്? തുടക്കം 2016 ലെ ഫിലിംഫെയർ അവാർഡ് വേദിയിൽ!

നിഹാരിക കെ എസ്
ശനി, 16 നവം‌ബര്‍ 2024 (14:41 IST)
ധനുഷിനെതിരെ നയൻതാര രംഗത്ത് വന്നതാണ് തമിഴകത്തെ പ്രധാന ചർച്ച. ധനുഷിനെ പോലൊരു സ്റ്റാറിനെതിരെ കരിയറിലെ ദുർഘടമായ ഒരു സമയത്ത് സ്റ്റാർ പൊസിഷനിൽ നിൽക്കുമ്പോൾ തന്നെ നയൻതാര തുറന്നടിച്ചത് ഏറെ ചർച്ചയായി. പത്ത് വർഷം ധനുഷ് മനസ്സിൽ കൊണ്ടുനടക്കുന്ന പ്രതികാരമാണിതെന്നും നയൻതാര തന്റെ ഓപ്പൺ ലെറ്ററിൽ ആരോപിക്കുന്നുണ്ട്. ഇതോടെ, നയൻതാരയും ധനുഷും തമ്മിലെന്തായിരുന്നു പ്രശ്നമെന്നും ചോദ്യങ്ങളുയർന്നു.
 
2016 ലെ ഫിലിംഫെയറില്‍ തന്നെ അപമാനിച്ചതടക്കം ഒന്നും മറക്കില്ല എന്നും നയന്‍താര ഓപ്പണ്‍ ലെറ്ററില്‍ കുറിച്ചിരുന്നു. എന്താണ് അന്ന് സംഭവിച്ചത് എന്ന് തിരയുകയാണ് ആരാധകര്‍. 2016 ല്‍ നടന്ന ഫിലിം ഫെയറില്‍ നാനും റൗഡിതാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നയന്‍താരയ്ക്കായിരുന്നു മികച്ച നടിയ്ക്കുള്ള പുരസ്‌കാരം. നാനും റൗഡിതാന്‍, കാക്ക മുട്ടൈ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച ധനുഷിമ് മികച്ച പ്രൊഡ്യൂസര്‍ക്കുള്ള പുരസ്‌കാരവും ആ വേദിയില്‍ ലഭിച്ചിരുന്നു.
 
ആദ്യം പുരസ്‌കാരം സ്വീകരിക്കാനായി ക്ഷണിക്കപ്പെട്ട ധനുഷ്, കാക്കമുട്ടൈ എന്ന സിനിമയെ കുറിച്ചും അതില്‍ നായികയായി അഭിനയിച്ച ഐശ്വര്യ രാജേഷിനെ കുറിച്ചും വാചാലയായി. ഐശ്വര്യയുടെ പ്രൊഫഷണലിസത്തെ കുറിച്ചുള്ള ധനുഷിന്റെ ഓരോ വാക്കും നയന്‍താരയ്ക്ക് എതിരെയുള്ള കൊട്ടായിരുന്നു. എന്തെന്നാല്‍ ആ കാലത്ത്, നയന്‍താര - വിക്കി പ്രണയം കൊടുംബിരി കൊണ്ടു നില്‍ക്കുകയായിരുന്നു. ഇവരുടെ പ്രണയം കാരണം ഷൂട്ടിങ് നീണ്ടുപോയി എന്നും നിര്‍മാതാവിന് വലിയ തുക നഷ്ടപ്പെട്ടു എന്നുമൊക്കെയുള്ള ഗോസിപ്പുകളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഐശ്വര്യയുടെ പ്രൊഫഷണലിസത്തെ കുറിച്ച് ധനുഷ് പറഞ്ഞ ഓരോ വാക്കും നയന്‍താരയ്‌ക്കെതിരെയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടായിരുന്നില്ല.
 
തുടര്‍ന്ന്, മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ വേദിയിലെത്തിയ നയന്‍താര പരസ്യമായി ധനുഷിനോട് മാപ്പ് പറയുകയും ചെയ്തു. നാനും റൗഡിതാന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഈ പുരസ്‌കാരം, ഇതിന് തന്നെ പ്രാപ്തയാക്കിയ സംവിധായകനും, നായകനും അടക്കം ഓരോ ടെക്‌നീഷ്യനും നയന്‍താര നന്ദി പറഞ്ഞു. അവസാനം ധനുഷിനോട് സോറിയും. അദ്ദേഹത്തിന് എന്റെ പെര്‍ഫോമന്‍സ് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നുറപ്പാണ്, അതുകൊണ്ട് മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് അന്ന് നയന്‍താര പറഞ്ഞതും വൈറലായി. 
 
ഇവർ തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കമെന്താണെന്ന് ഇന്നും വ്യക്തമല്ല. ധനുഷ് ആയിരുന്നു നയൻതാരയെ നാനും റൗഡി താൻ എന്ന ചിത്രത്തിലേക്ക് നിർദേശിച്ചത്. നയൻതാര ചെയ്‌താൽ നന്നാകുമെന്ന് ധനുഷ് വിഘ്നേഷ് ശിവനോട് പറഞ്ഞു. അങ്ങനെയാണ് വിഘ്നേഷ് ശിവൻ നയന്റെ അടുത്ത് കഥ പറയാൻ ചെല്ലുന്നത്. ചുരുക്കി പറഞ്ഞാൽ ധനുഷ് കാരണമാണ് നയൻതാരയും വിഘ്നേഷ് ശിവനും അടുത്തത്. എന്നാൽ, പിന്നീട് ധനുഷിന് എന്തുപറ്റി എന്നത് വ്യക്തമല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments