Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

നയന്‍താരയുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചു ? പിരിഞ്ഞെന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്!

What happened in Nayantara's life This is the truth behind the breakup news

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 മാര്‍ച്ച് 2024 (15:57 IST)
നയന്‍താരയും ഭര്‍ത്താവ് വിഘ്നേശ് ശിവനും തമ്മില്‍ വേര്‍പിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ശരിക്കും എന്താണ് സംഭവിച്ചത് എന്ന് അറിയുവാന്‍ ആരാധകര്‍ക്കും താല്പര്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന കാര്യങ്ങളാണ് പ്രചരിക്കുന്നത്.
 
വേര്‍പിരിയല്‍ വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ നയന്‍താരയെ അഭിനന്ദിച്ചുകൊണ്ട് വിക്കി സോഷ്യല്‍ മീഡിയയില്‍ തന്നെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. നയന്‍താരയുടെ ബിസിനസ് സംരംഭത്തിലെ നേട്ടങ്ങളെ കുറിച്ചായിരുന്നു അപ്പോള്‍ വിക്കി സംസാരിച്ചത്. കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെ അഭ്യൂഹങ്ങള്‍ പെട്ടെന്ന് തന്നെ അവസാനിച്ചു. ഇപ്പോള്‍ നയന്‍താരയുടെ പേജ് എടുത്തുനോക്കിയാല്‍ വിക്കിയെ ഫോളോ ചെയ്യുന്നത് കാണാന്‍ സാധിക്കും. യഥാര്‍ത്ഥത്തില്‍ താരങ്ങള്‍ പോലും അറിയാതെ വന്ന ഒരു തെറ്റാണ് വലിയ വാര്‍ത്തയായി മാറിയത്.
 
ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ അബദ്ധത്തിലോ മറ്റോ നയന്‍താര വിക്കിയെ അണ്‍ഫോളോ ചെയ്തതാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായത്. വാര്‍ത്തകള്‍ കണ്ടുതന്നെയാണ് നയന്‍താരയും വിക്കിയും ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഉടനെത്തന്നെ ആ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ രണ്ടാളും തയ്യാറായി. ചെറിയ തെറ്റ് കൊണ്ട് തന്നെ വിവാഹമോചന വാര്‍ത്ത വരെ കാര്യങ്ങള്‍ എത്തി. താരങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ വിള്ളലുകളെ കുറിച്ച് പല കഥകളും എഴുതി. എന്നാല്‍ നിലവില്‍ വിഘ്നേശ് ശിവനും നയന്‍താരയും ഇരട്ടക്കുട്ടികളായ മക്കള്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിച്ചു വരുകയാണ്.
 
 
  
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുമായുള്ള സിനിമ ഒരു ക്രേസി സംഭവം, ആലോചിക്കുമ്പോൾ തന്നെ പേടിയെന്ന് സംവിധായകൻ ക്രിഷാന്ദ്