Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോലീസ് പിടികൂടി, ബേസില്‍ ജോസഫിന് ഇതെന്തുപറ്റി ? 'നുണക്കുഴി' ട്രെയിലര്‍ നാളെ

What happened to Basil Joseph when he was caught by the police? 'Nunakuzhi' trailer tomorrow

കെ ആര്‍ അനൂപ്

, ചൊവ്വ, 6 ഓഗസ്റ്റ് 2024 (20:00 IST)
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയിലര്‍ നാളെ വൈകുന്നേരം 6 30ന് പുറത്തുവരും.
 
ലയേഴ്‌സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.സരിഗമ നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ട്വല്‍ത്ത് മാന്‍, കൂമന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാ രചന നിര്‍വഹിച്ച കെ ആര്‍ കൃഷ്ണകുമാറാണ്.
ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്ലാമറസ് മേക്കോവറില്‍ മിയ ജോര്‍ജ്, ചിത്രങ്ങള്‍ കാണാം