Webdunia - Bharat's app for daily news and videos

Install App

Amala Paul and Vijay: 'ദൈവ തിരുമകള്‍' സിനിമയില്‍ നിന്ന് ആരംഭിച്ച സൗഹൃദം, 2014 ല്‍ പ്രണയ വിവാഹം; ഒരു വര്‍ഷം ആകും മുന്‍പ് പ്രശ്‌നങ്ങള്‍ തുടങ്ങി, അമലയും വിജയും പിരിഞ്ഞത് ഇങ്ങനെ

2011 ല്‍ എ.എല്‍.വിജയ് സംവിധാനം ചെയ്ത 'ദൈവതിരുമകള്‍' എന്ന സിനിമയില്‍ അമല പോള്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്

രേണുക വേണു
വെള്ളി, 9 ഫെബ്രുവരി 2024 (11:17 IST)
Amala Paul and Vijay: തെന്നിന്ത്യന്‍ സിനിമാലോകത്ത് അറിയപ്പെടുന്ന താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. സിനിമകളെ പോലെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു അമല പോളിന്റെ ദാമ്പത്യജീവിതം. സംവിധായകന്‍ എ.എല്‍.വിജയ് ആയിരുന്നു അമലയുടെ ആദ്യത്തെ ജീവിതപങ്കാളി. എന്നാല്‍, പിന്നീട് ആ ബന്ധം തകരുകയായിരുന്നു. 
 
2011 ല്‍ എ.എല്‍.വിജയ് സംവിധാനം ചെയ്ത 'ദൈവതിരുമകള്‍' എന്ന സിനിമയില്‍ അമല പോള്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സെറ്റില്‍ നിന്നാണ് അമല-വിജയ് ബന്ധം ആരംഭിക്കുന്നതെന്നാണ് ഗോസിപ്പ്. ഈ സിനിമയ്ക്ക് പിന്നാലെ ഇരുവരും ഡേറ്റിങ്ങില്‍ ആണെന്ന് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങി. ആ സമയത്ത് ഇരുവരും ഈ ഗോസിപ്പുകളെ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. 
 
ഒടുവില്‍ 2014 ലാണ് തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഇരുവരും പരസ്യമാക്കുന്നത്. ആ വര്‍ഷം ജൂണില്‍ തന്നെ വിവാഹനിശ്ചയവും വിവാഹവും നടന്നു. വന്‍ താരനിര അണിനിരന്ന ഈ വിവാഹം ചെന്നൈയിലാണ് നടന്നത്. 
 
വിവാഹം കഴിഞ്ഞ ഒരു വര്‍ഷം ആകുമ്പോഴേക്കും ഈ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. അമല സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവ് ആയതും മറ്റ് താരങ്ങളുമായുള്ള വളരെ അടുത്ത ബന്ധവും വിജയ് എതിര്‍ത്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ തര്‍ക്കം പിന്നീട് വലിയ വിള്ളലായി. ഒന്നിച്ചുപോകാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ഇരുവരും വിവാഹമോചനത്തിനു തയ്യാറെടുത്തു. 2016 ലാണ് ഇരുവരും വിവാഹമോചനത്തിനുള്ള നിയമപരമായ നടപടികള്‍ ആരംഭിച്ചത്. 2017 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിയുകയും ചെയ്തു. 
 
നടന്‍ ധനുഷ് ആണ് അമല-വിജയ് ബന്ധം തകരാന്‍ കാരണമെന്ന് അക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു. വിജയിയുടെ പിതാവ് എ.എല്‍.അഴഗപ്പന്‍ പരസ്യമായി ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെ അമല തള്ളി. തന്റെ വിവാഹമോചനത്തിനു മറ്റാരും കാരണക്കാര്‍ അല്ല എന്നും ധനുഷ് തന്റെ അടുത്ത സുഹൃത്തും ഉപകാരിയും മാത്രമാണെന്നുമാണ് അന്ന് അമല പറഞ്ഞത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

'തിരഞ്ഞെടുപ്പിനു ശേഷം ചിലത് പറയാനുണ്ട്'; ഇടഞ്ഞ് മുരളീധരന്‍, പാലക്കാട് 'കൈ' പൊള്ളുമോ?

അടുത്ത ലേഖനം
Show comments