തമിഴ് സിനിമയില്‍ രജനിയോളം സ്വാധീനം ചെലുത്തിയ നടന്മാര്‍ കുറവായിരിക്കും. നടന്‍ ഒരു മിനിറ്റില്‍ അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ വിജയിനെക്കാള്‍ ഉയര്‍ന്ന തുകയാണ് സൂപ്പര്‍സ്റ്റാര്‍ ഈടാക്കുന്നത്.
120 കോടിയോളം രൂപയാണ് രജനിയുടെ മൊത്തം പ്രതിഫലം. പുതിയ ചിത്രത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മിനിറ്റിന് ഒരു കോടിയാണ് തലൈവര്‍ വാങ്ങുന്ന പ്രതിഫലം. ഇപ്പോള്‍ കോളിവുഡിലുള്ള ഒരു താരങ്ങള്‍ക്കും അവകാശപ്പെടാന്‍ ആവാത്ത വലിയ തുക. ഇപ്പോള്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ രജനികാന്തിന്റെ താരമൂല്യം വീണ്ടും ഉയര്‍ന്നു എന്നാണ് കേള്‍ക്കുന്നത്. വിജയ് എന്ന നടന്റെ അഭാവം രജനികാന്ത് എന്ന വന്‍ താരത്തിന് തന്നെ നികത്താന്‍ ആകുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കളും കരുതുന്നത്.
ALSO READ: രാത്രി പത്തുമണിക്ക് ശേഷം ഈ ലക്ഷണങ്ങള്‍ രൂക്ഷമാകുന്നുണ്ടോ, കാരണം പ്രമേഹം
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് രജനികാന്ത്. 72 മത്തെ വയസ്സിലും ബോക്‌സ് ഓഫീസില്‍ രജനിയുടെ പവറിന് ഒരു കുറവും വന്നിട്ടില്ല. ലാല്‍സലാംആണ് അദ്ദേഹത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.