Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോൽപ്പിക്കേണ്ടത് നമ്മൾ ചെയ്ത തെറ്റുകളെയാണ്, നമുക്ക് നമ്മളിലേക്കുതന്നെ നോക്കാം , തെറ്റുകളുമായി കൂട്ടിമുട്ടാം: ജയസൂര്യ- വീഡിയോ കാണൂ

ജീവിതമാകുന്ന പരീക്ഷ യഥാർത്ഥത്തിൽ എളുപ്പമാണ്. എന്നാൽ മറ്റുള്ളവരുടെ കുറവുകളും അവരുടെ കാര്യങ്ങളും അന്വേഷിക്കുന്നതിനിടയിൽ പലരും ജീവിതമെന്ന പരീക്ഷയിൽ തോറ്റു പോകുന്നു. സ്വയം അറിയുക, അതാണ് ഒരു മനുഷ്യന്റെ വിജയം. ഇത്തരത്തിൽ നമ്മളെ അലോസരപ്പെടുത്തുന്ന വിഷയങ്ങൾ

തോൽപ്പിക്കേണ്ടത് നമ്മൾ ചെയ്ത തെറ്റുകളെയാണ്, നമുക്ക് നമ്മളിലേക്കുതന്നെ നോക്കാം , തെറ്റുകളുമായി കൂട്ടിമുട്ടാം: ജയസൂര്യ- വീഡിയോ കാണൂ
, വ്യാഴം, 14 ജൂലൈ 2016 (17:50 IST)
ജീവിതമാകുന്ന പരീക്ഷ യഥാർത്ഥത്തിൽ എളുപ്പമാണ്. എന്നാൽ മറ്റുള്ളവരുടെ കുറവുകളും അവരുടെ കാര്യങ്ങളും അന്വേഷിക്കുന്നതിനിടയിൽ പലരും ജീവിതമെന്ന പരീക്ഷയിൽ തോറ്റു പോകുന്നു. സ്വയം അറിയുക, അതാണ് ഒരു മനുഷ്യന്റെ വിജയം. ഇത്തരത്തിൽ നമ്മളെ അലോസരപ്പെടുത്തുന്ന വിഷയങ്ങൾ ഒരുപാടുണ്ട് ജീവിതത്തിൽ അതുപോലെ തന്റെ ഒരു ചിന്ത ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത ജയസൂര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
 
കുട്ടികളെയും അല്ലാത്തവരേയും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന മനുഷ്യന്റെ സ്വഭാവം മാറ്റണമെന്നാണ് ജയസൂര്യ വീഡിയോയിൽ പറയുന്നത്. നമുക്ക് നമ്മളിലേക്ക് തന്നെ നോക്കാം തെറ്റുകൾ തിരുത്തി മുന്നേറാം എന്നും ജയസൂര്യ പറയുന്നു. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടത്.
 
ജയസൂര്യയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്. അഭിപ്രായങ്ങ‌ൾ പലർക്കും പലതാണ്. 'താരതമ്യം' ഒരു പരിധി വരെ നല്ലതാണെന്നാണ്, അതു എങ്ങനെ നമ്മൾ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഗുണ ദോഷങ്ങൾ എന്നു പറയുന്നവരും ഇതിനോട് അനുകൂലിക്കുന്നവരും ഏറെയാണ്.

വീഡിയോ കാണൂ:
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസൂയപ്പെട്ടിട്ട് കാര്യമില്ല; കണ്ണുതുറന്ന് കാണൂ... കസബ കൊലമാസ് ഹിറ്റ്; രാജന്‍ സക്കറിയയുടെ രാജവാഴ്ച !