Webdunia - Bharat's app for daily news and videos

Install App

മഞ്ജുവിന്റെ പിന്തുണ, ആക്രമിക്കപ്പെട്ട നടി അമ്മയിലേക്ക്? ശശിയായി റിമയും രമ്യയും!

Webdunia
ഞായര്‍, 23 ഡിസം‌ബര്‍ 2018 (12:18 IST)
താരസംഘടന അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെ ചർച്ചയായതാണ്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് പ്രതിയായിരിക്കെ ദിലീപിന് അനുകൂല നിലപാട് അമ്മ എടുത്തതോടെ പ്രതിഷേധമറിയിച്ച് ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ 4 നടിമാർ അമ്മയിൽ നിന്നും രാജി വെച്ചിരുന്നു.
 
തുടക്കം മുതലേ തന്നെ ശക്തമായ പിന്തുണയായിരുന്നു സംഘടന നടിക്ക് നല്‍കിയത്. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയായാണ് ദിലീപിനെ തിരികെ സംഘടനയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഈ നീക്കത്തെ എതിര്‍ത്ത് വനിത സംഘടന രംഗത്തുവന്നിരുന്നു. 
 
പ്രതിഷേധം ശക്തമായതോടെ ദിലീപിനെ അമ്മ പുറത്താക്കിയിരുന്നു. ഇപ്പോഴിതാ, ആക്രമണത്തിനിരയായ നടി അമ്മയിലേക്ക് തിരിച്ചെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നടിയുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അമ്മ ഭാരവാഹികള്‍ക്ക് അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 
 
വനിത സംഘടനയുടെ രൂപീകരണത്തില്‍ മുന്നിലുണ്ടായിരുന്ന മഞ്ജു വാര്യര്‍ പെട്ടെന്ന് പിന്‍നിരയിലേക്ക് പോയതും നിശ്ബദത പാലിച്ചതും അനുകൂലമാക്കി മാറ്റുകയാണ് അമ്മ. അമ്മയ്ക്കെതിരെ ഡബ്ല്യുസിസി നടത്തിയ വാർത്താസമ്മേളനത്തിൽ ഒന്നും തന്നെ മഞ്ജു പങ്കെടുത്തിരുന്നില്ല. മാത്രവുമല്ല, അമ്മയുടെ സ്റ്റേജ് ഷോയിൽ മഞ്ജു പങ്കെടുക്കുന്നുണ്ട്. 
 
നടിക്ക് പുറമെ സംഘടനയില്‍ നിന്നും രാജി വെച്ച റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരുടെ കാര്യത്തെക്കുറിച്ച് പഴയ നിലപാട് തന്നെ സ്വീകരിക്കാനാണ് അമ്മയുടെ തീരുമാനം. സംഘടനയിലേക്ക് തിരികെ വരാന്‍ താരങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അത് പരിഗണിക്കാമെന്നാമയിരുന്നു നേരത്തെ വ്യക്തമാക്കിയത്. നടിക്ക് പൂർണ പിന്തുണ നൽകി രാജി വെച്ച ഈ മൂന്ന് നടിമാരും ശശിയായിരിക്കുകയാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments