Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിക്കുന്നുവെന്ന് ദുൽഖർ, നന്ദി പറഞ്ഞ് സംവിധായകൻ; യാത്രയ്ക്കൊരുങ്ങി മമ്മൂട്ടി!

ദുൽഖർ സൽമാൻ
, ശനി, 22 ഡിസം‌ബര്‍ 2018 (09:25 IST)
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയുടെ ടീസർ ആവേശത്തോടെയാണ് എല്ലാ പ്രേക്ഷകരും ഏറ്റെടുത്തത്. വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടിയുടെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് എല്ലാവരും. തെലുങ്ക് ആരാധകരും ആവേശ തിമിർപ്പിലാണ്. 
 
മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ സുപ്രധാനകഥാപാത്രത്തിനെ വരവേറ്റു കൊണ്ട് ദുല്‍ഖര്‍ സല്‍മാനും രംഗത്ത്‌ വന്നു. “മനോഹരമായിരിക്കുന്നു മാഹി സര്‍. സിനിമ കാണാന്‍ കാത്തിരിക്കുന്നു,” എന്നാണ് ടീസര്‍ പങ്കു വച്ച് കൊണ്ട് മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ കുറിച്ചു. ദുല്‍ഖറിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ‘യാത്ര’യുടെ സംവിധായകന്‍ മാഹി വി രാഘവും എത്തി.
 
ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും സംസാരിക്കുന്നത്. മമ്മൂട്ടിയെന്ന നടനെ ഉപയോഗപ്പെടുത്തിയ സംവിധായകരിൽ ഒരാളാകുമോ മാഹിയെന്ന് കാത്തിരുന്ന് കാണാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബാഹുബലി ഷൂട്ടിങ്ങിന് വന്ന കുഞ്ഞാലി മരയ്ക്കാര്‍ സിംഗ്'; മോഹൻലാലിനെ ട്രോളി സോഷ്യൽ മീഡിയ