2010 ക്ലാസില്‍ പത്താംക്ലാസില്‍ പഠിക്കാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടായിട്ടുണ്ടോ? എന്നാല്‍ നടി പാര്‍വതിക്ക് അങ്ങനെ ഒരു ഭാഗ്യമുണ്ടായി. 2010 ബാച്ചിന്റെ ഓര്‍മ്മകളിലേക്ക് പതിയെ പാര്‍വതി വീണു. കാരണം അരവിന്ദ് എന്ന കൂട്ടുകാരന്‍ അയച്ചുകൊടുത്ത പഴയ ഓട്ടോഗ്രാഫ് ആണ്. പത്തില്‍ പഠിക്കുമ്പോള്‍ താന്‍ എഴുതിവച്ച അതേ കാര്യം തന്റെ ജീവിതത്തില്‍ സംഭവിച്ചു. അത് വായിച്ചപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയി എന്നാണ് പാര്‍വതി പറയുന്നത്.
പാര്‍വതി ആര്‍ കൃഷ്ണ എന്ന നടിയെ മലയാളികള്‍ കൂടുതല്‍ അറിയുന്നത് മിനി സ്‌ക്രീനില്‍ അവതാരക ആയി എത്തിയപ്പോഴാണ്. സോഷ്യല്‍ മീഡിയ ലോകത്ത് നിരവധി ഫോട്ടോഷൂട്ടുകള്‍ താരം നടത്താറുണ്ട്. അഭിനയം പോലെ തന്നെ തന്റെ ഇഷ്ടങ്ങളുടെ പുറകെ സഞ്ചരിക്കാനാണ് താരത്തിന് ഇഷ്ടം. ടെലിവിഷന്‍ അവതാരകയായി തന്നെ ആയിരുന്നു പാര്‍വതി കരിയര്‍ ആരംഭിച്ചത് പിന്നീട് അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
പാര്‍വതിയുടെ കുറിപ്പ് വായിക്കാം.
'പത്തില്‍ പഠിക്കുമ്പോള്‍ ഒരു കൂട്ടുകാരന് കൊടുത്ത ഓട്ടോഗ്രാഫിന്റെ ഫോട്ടോ കയ്യില്‍ കിട്ടി,ഇതില്‍ ഞാന്‍ ഞെട്ടിയ ഒരു കാര്യമുണ്ട് .. ഒരു ഗ്രാമത്തില്‍ വളര്‍ന്ന എനിക്ക് വീട് കുത്തിവരക്കുന്നത് ആണ് സിവില്‍ എഞ്ചിനീയറിംഗ് എന്ന് വിചാരിച്ച ഒരു സമയം ഉണ്ട് ..പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് അത് വലിയ ഒരു സംഭവമാണെന്ന് മനസ്സിലായത് , ഏറ്റവും രസം അതല്ല .. മീഡിയ ഇന്‍ഡസ്ടറി എന്ന് പറയുന്ന ഒന്ന് ഒരു നാട്ടിന്പുറത്തുകാരി എന്ന നിലയില്‍ എന്നെ സംബന്ധിച്ചടത്തോളം വലിയ ഒന്ന് തന്നെ ആയിരുന്നു , അങ്ങനെ ഒരു മേഖലയില്‍ എത്തുമെന്നതിനെക്കുറിച് ആലോചിക്കാന്‍ പോലും പറ്റില്ലാരുന്നു.. വീട്ടില്‍ അമ്മ ടീച്ചര്‍ ആയിരിക്കെ തന്നെ ആള്‍ക്ക് ഞാന്‍ കലാപരമായി ചെയുന്ന കാര്യങ്ങള്‍ ഒന്നും ഇഷ്ടമായിരുന്നില്ല ആകെ അച്ഛന്‍ മാത്രമുണ്ട് കലയ്ക്കു സപ്പോര്‍ട്ട് ആയിട്ടുള്ളത് , ആദ്യകാലങ്ങളില്‍ അച്ഛന്‍ ആയിരുന്നു നിഴലായി കൂടെ ഉണ്ടായിരുന്നത് ഏതു ഷൂട്ടിന് പോകാനും, അന്ന് ഈ googleum ഇന്‍സ്റ്റായും ഫേസ്ബുക്കും ഒന്നുമില്ല(ഗൂഗിള്‍ ഉണ്ടെങ്കിലും നോക്കാന്‍ ഒരു മാര്‍ഗവും ഉണ്ടായിരുന്നില്ല) ,എന്തിനു ഒരു ഫോണ്‍ പോലും ഞാന്‍ കോളേജ് ഫസ്റ്റ് ഇയറില്‍ ആണ് വാങ്ങിക്കുന്നത് . എങ്ങനെ ഞാന്‍ പത്തില്‍ വെച്ച് എഴുതിയ ആ ഓട്ടോഗ്രാഫ് കറക്റ്റ് ആയി എന്റെ ജീവിതത്തില്‍ സംഭവിച്ചു എന്ന് ഞാന്‍ ഒരു നിമിഷം അത്ഭുതപ്പെട്ടുപോയി ..ചില കാര്യങ്ങള്‍ അങ്ങനെ ആണ് , നമ്മള്‍ പ്രതീക്ഷിക്കാതെ പറയുന്ന കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കും ..Is this called Manifestation I think it is ..ചിലതു അങ്ങനെ ആണ് .. നമ്മള്‍ സ്വപ്നങ്ങള്‍ ആത്മാര്‍ത്ഥതയോടെ ആഗ്രഹിച്ചാല്‍ ദൈവത്തിനു അത് നടത്തി താരാതിരിക്കാന്‍ ഒരു നിര്‍വാഹവും ഇല്ല..എവിടെയെങ്കിലും നിങ്ങള്‍ തളരുന്നു എന്ന് തോന്നിയാല്‍ , ഒരിക്കലും തോറ്റുപോയി എന്ന് വിചാരിക്കരുത് , കാരണം അറിഞ്ഞുകൊണ്ട് ആര്‍ക്കും ഉപദ്രവം ഒന്നും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ നമ്മളുടെ ലൈഫ് ഈ യൂണിവേഴ്സ് ഉയര്‍ത്തിക്കൊണ്ടു തന്നെ വരും .. അത് ഈ ലോകത്തിന്റെ നിയമമാണ് ..DREAM DREAM DREAM BIG Oru 10aam class autograph.. 2010 batch Thank you '-പാര്‍വതി സോഷ്യല്‍ മീഡിയയില്‍ എഴുതി.