Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജനഗണമന 2' എപ്പോള്‍? വിശേഷങ്ങളുമായി സുരാജ് വെഞ്ഞാറമൂട്

When is 'Jana Gana Mana 2' Suraj Venjaramoodu with details

കെ ആര്‍ അനൂപ്

, ബുധന്‍, 12 ജൂണ്‍ 2024 (11:02 IST)
ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ചിത്രമാണ് ജനഗണമന.ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം അവസാനിക്കുന്നത് രണ്ടാം ഭാഗം വരുമെന്ന സൂചന നല്‍കിക്കൊണ്ടാണ്.ഇപ്പോഴിതാ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.
 
'ജനഗണമനയുടെ സെക്കന്‍ഡ് പാര്‍ട്ടിനുവേണ്ടി ഞാനും വെയിറ്റ് ചെയ്യുന്നുണ്ട്. ഡിജോയാണ് അതിന്റെ മെയിന്‍ ആള്‍. സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞോ എന്ന് എനിക്കറിയില്ല. കുറെയായി ഞാന്‍ അവനെ വിളിച്ചിട്ട്. എനിക്ക് കോണ്‍ടാക്റ്റ് ചെയ്യാന്‍ പറ്റുന്ന ഒരാള്‍ ലിസ്റ്റിനാണ്. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചൊരു സിനിമ നിര്‍മ്മിക്കുന്നുണ്ട്. അതിന്റെ തിരക്കിലാണ്.
 
പക്ഷേ ജനഗണമനയുടെ സെക്കന്‍ഡ് പാട്ടിനെ കുറിച്ച് ചോദിക്കാന്‍ വേണ്ടി ഫോണ്‍ ചെയ്യുമ്പോള്‍ പുള്ളിക്കാരന്‍ ഫോണ്‍ എടുക്കാറില്ല. പിന്നീട് ഫോണ്‍ വിളിക്കുന്ന സമയത്ത് ഞാന്‍ ആ കാര്യം മറക്കുകയും ചെയ്യും. എപ്പോഴായാലും ആ സിനിമ ഉണ്ടാകുമെന്ന് മാത്രമേ എനിക്കറിയൂ. ബാക്കി വിവരമെന്നും എനിക്കറിയില്ല.',-സുരാജ് വെഞ്ഞാറമൂട്. പറഞ്ഞു.
 
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാറിലേക്ക് വണ്ടി കയറിയത് ഒറ്റയ്ക്ക് അല്ല! പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നിമിഷ സജയന്‍