Webdunia - Bharat's app for daily news and videos

Install App

'തൃഷയുമായി പ്രണയത്തിലായിരുന്നു, പിരിയാൻ കാരണമിത്': ബ്രേക്ക് അപ് കാരണം റാണ തുറന്നു പറഞ്ഞപ്പോൾ

ആദ്യമൊക്കെ വെറും ഗോസിപ്പ് മാത്രമായിരുന്നു ഇത്.

നിഹാരിക കെ.എസ്
ചൊവ്വ, 18 മാര്‍ച്ച് 2025 (13:38 IST)
തന്റെ സ്വകാര്യതകളെ കുറിച്ച് ഒരിക്കലും എവിടെയും പ്രതികരിക്കാത്ത നടിയാണ് തൃഷ കൃഷ്ണന്‍. ഒരിക്കൽ വിവാഹം വരെ എത്തിയ ഒരു ബന്ധം വഴിപിരിഞ്ഞുപോയിരുന്നു. അതിനും മുന്നേ തൃഷയ്ക്ക് നടൻ റാണ ദഗ്ഗുപതിയുമായി ബന്ധമുണ്ടായിരുന്നു. ആദ്യമൊക്കെ വെറും ഗോസിപ്പ് മാത്രമായിരുന്നു ഇത്. എന്നാൽ, ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കൾ വരെ സമ്മതിച്ചെങ്കിലും തൃഷ ഒരിക്കലും ഈ ബന്ധത്തെ കുറിച്ച് സംസാരിച്ചിരുന്നില്ല. 
 
എന്നാല്‍ തന്റെ വിവാഹമൊക്കെ കഴിഞ്ഞതിന് ശേഷം റാണ ഇക്കാര്യം തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കരണ്‍ ജോഹര്‍ അവതരിപ്പിയ്ക്കുന്ന കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ ഒരു റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് റാണ ആ പ്രണയത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. പത്ത് വര്‍ഷത്തോളം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു, ഡേറ്റിങ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ റാണ, ഒത്തു പോകില്ല എന്ന് തോന്നിയത് കാരണം ബ്രേക്കപ് ചെയ്തു എന്നാണ് പറഞ്ഞത്.
 
ഈ പ്രണയ ബന്ധത്തെ കുറിച്ചും തൃഷ എവിടെയും പറഞ്ഞിരുന്നില്ല. 41 കാരിയായ തൃഷ ഇന്നും അവിവാഹിതയാണ്. 2015 ല്‍ വരുണ്‍ മണിയന്‍ എന്നയാളുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു, എന്നാല്‍ വിവാഹത്തിലേക്ക് എത്തുന്നതിന് മുന്‍പേ ആ ബന്ധം വേര്‍പിരിഞ്ഞു. വിവാഹത്തിന് ശേഷം അഭിനയിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് വേര്‍പിരിയാന്‍ കാരണം എന്നാണ് അനൗദ്യോഗിക വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

അടുത്ത ലേഖനം
Show comments