Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്‌കര്‍ വെറും സില്ലി അവാര്‍ഡ്, ഞങ്ങള്‍ക്ക് ദേശീയ അവാര്‍ഡുണ്ട്: ഓസ്കർ അവാർഡിനെ പുച്ഛിച്ച് കങ്കണ

ദേശീയ അവാർഡിന് മുന്നിൽ ഓസ്കാർ ഒന്നുമല്ലെന്ന് കങ്കണ

Kangana

നിഹാരിക കെ.എസ്

, തിങ്കള്‍, 17 മാര്‍ച്ച് 2025 (12:58 IST)
ഓസ്‌കര്‍ അവാര്‍ഡിനെ പുച്ഛിച്ച് നടിയും എംപിയുമായ കങ്കണ റണാവത്ത്. കങ്കണ സംവിധാനം ചെയ്ത് അഭിനയിച്ച ‘എമര്‍ജന്‍സി’ സിനിമ ഓസ്‌കര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഒരു ആരാധകന്റെ കമന്റിന് മറുപടി നല്‍കി കൊണ്ടാണ് കങ്കണ ഓസ്‌കര്‍ ഒരു സില്ലി അവാര്‍ഡ് ആണെന്ന് പരാമർശിച്ചത്. 
 
Kangana
ഓസ്‌കര്‍ അമേരിക്ക കൈയ്യില്‍ വയ്ക്കട്ടെ, തങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ഉണ്ടെന്നാണ് കങ്കണ പറയുന്നത്. തിയേറ്ററില്‍ പരാജയമായി മാറിയ എമര്‍ജന്‍സി ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. എമര്‍ജന്‍സി ഓസ്‌കര്‍ നേടണം എന്ന് പറഞ്ഞുകൊണ്ട് എത്തിയ ഒരു കുറിപ്പ് പങ്കുവച്ചാണ് കങ്കണ പ്രതികരിച്ചത്. ‘എമര്‍ജന്‍സി ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള എന്‍ട്രിയാകണം’ എന്നാണ് കുറിപ്പിലുള്ളത്.
 
”അമേരിക്ക അതിന്റെ യഥാര്‍ത്ഥ മുഖം അംഗീകരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല, വികസ്വര രാജ്യങ്ങളെ അവര്‍ എങ്ങനെ ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്നു എന്നത് എമര്‍ജന്‍സിയില്‍ തുറന്നുകാട്ടപ്പെട്ടു. അവരുടെ സില്ലി ഓസ്‌കര്‍ അവരുടെ കയ്യില്‍ തന്നെ വച്ചോട്ടെ. ഞങ്ങള്‍ക്ക് ദേശീയ അവാര്‍ഡുണ്ട്” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൈനർ പെൺകുട്ടികളെ ഗസ്റ്റ് ഹൗസിൽ കൊണ്ടുവന്ന് സെലക്ട് ചെയ്യും, എന്നെ റൂമിൽ പൂട്ടിയിടും: ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി എലിസബത്ത്