ഒരുകാലത്ത് തെന്നിന്ത്യയിലെ ഗ്ലാമറസ് താരം, സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ വിവാദ നായിക; രഞ്ജിത ഇപ്പോള്‍ ഇങ്ങനെ

സിനിമ കരിയറിന്റെ തുടക്കത്തില്‍ തന്നെ വന്‍ സ്വീകാര്യത ലഭിച്ച താരമാണ് രഞ്ജിത

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2023 (14:35 IST)
ഈ ഫോട്ടോയില്‍ കാണുന്ന ആളെ മനസ്സിലായോ? ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന നടി രഞ്ജിതയാണ് ഇത്. ഗ്ലാമറസ് വേഷങ്ങളില്‍ അടക്കം തിളങ്ങിയിരുന്ന രഞ്ജിത ഇപ്പോള്‍ എവിടെയാണ്? 
 
സിനിമ കരിയറിന്റെ തുടക്കത്തില്‍ തന്നെ വന്‍ സ്വീകാര്യത ലഭിച്ച താരമാണ് രഞ്ജിത. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ആള്‍ദൈവം സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതോടെ താരം വിവാദങ്ങളില്‍ ഇടംപിടിച്ചു. രഞ്ജിതയുടെ സിനിമ കരിയറിനും ഇത് തിരിച്ചടിയായി. 
 
സംസ്ഥാന, ദേശീയ ലെവലില്‍ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്നു രഞ്ജിത. 1992 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത നാടോടി തെന്‍ഡ്രല്‍ എന്ന സിനിമയിലൂടെയാണ് രഞ്ജിത അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഷാജി കൈലാസ് ചിത്രം മാഫിയയില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച് മലയാളത്തിലും സാന്നിധ്യം അറിയിച്ചു. ജോണിവാക്കറില്‍ മമ്മൂട്ടിയുടെ നായികയായും കൈക്കുടന്ന നിലാവില്‍ ജയറാമിന്റെ നായികയായും അഭിനയിച്ച രഞ്ജിത മലയാളികള്‍ക്കും പ്രിയപ്പെട്ട അഭിനേത്രിയാണ്. 

 
രണ്ടായിരത്തില്‍ ആര്‍മി മേജര്‍ രാകേഷ് മേനോനെ രഞ്ജിത വിവാഹം കഴിച്ചു. വിവാഹശേഷം അഭിനയരംഗത്തു നിന്ന് ചെറിയ ഇടവേളയെടുത്തിരുന്നു. 2007 ല്‍ രാകേഷ് മേനോനുമായുള്ള ദാമ്പത്യബന്ധം നിയമപരമായി വേര്‍പ്പെടുത്തി. 
 
2010 ലാണ് രഞ്ജിതയുടെ കിടപ്പറ രംഗങ്ങള്‍ പുറത്തുവരുന്നത്. ആള്‍ദൈവം സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള വീഡിയോയായിരുന്നു അത്. സണ്‍ ടിവിയിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഇത് ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതോടെ രഞ്ജിത സിനിമയില്‍ നിന്ന് വിട്ടുനിന്നു. 
 
സ്വാമി നിത്യാനന്ദയുടെ കടുത്ത ഭക്തയാണ് രഞ്ജിത. അങ്ങനെയാണ് നിത്യാനന്ദയുമായി കൂടുതല്‍ അടുക്കുന്നത്. 2013 ല്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി രഞ്ജിതയുമായി ബന്ധപ്പെട്ട് പുറത്തുവന്നു. സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ രഞ്ജിത സന്യാസം സ്വീകരിച്ചു എന്നതായിരുന്നു ആ വാര്‍ത്ത. സന്യാസം സ്വീകരിച്ചപ്പോള്‍ നിത്യാനന്ദമയി എന്ന പേരും നടി സ്വീകരിച്ചു. നിത്യാനന്ദ ധ്യാനപീഠത്തിലായിരുന്നു രഞ്ജിത സന്യാസമിരുന്നത്. ഇപ്പോഴും സന്യാസത്തില്‍ തുടരുകയാണ് താരം. നിത്യാനന്ദയുടെ ഫെയ്‌സ്ബുക്ക് പേജില്‍ രഞ്ജിതയുടെ ആത്മീയ ഉപദേശങ്ങള്‍ അടങ്ങിയ വീഡിയോ ഇപ്പോഴും കാണാം. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഒരിക്കലും കേരളത്തിലേക്ക് വരില്ല; മൂന്നാറിലെ തന്റെ ദുരനുഭവം പങ്കുവെച്ച് മുംബൈ യുവതി

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

അടുത്ത ലേഖനം
Show comments