കിടന്നത് ജയിലിലെ വെറും തറയിൽ, ഭക്ഷണമൊന്നും കഴിച്ചില്ല; അല്ലു അർജുനെ ഒരു ദിവസമെങ്കിലും ജയിലിൽ കിടത്തണമെന്ന് ആരുടെ നിർബന്ധമായിരുന്നു?

അല്ലു അർജുന്റെ ഒരു ദിവസത്തെ ജയിൽ ജീവിതം ഇങ്ങനെ

നിഹാരിക കെ എസ്
ശനി, 14 ഡിസം‌ബര്‍ 2024 (10:15 IST)
പുഷ്പ 2 പ്രദർശനത്തിനിടെ തിയേറ്ററിൽ ഉണ്ടായ അപ്രതീക്ഷിത തിക്കും തിരക്കിലും പെട്ട് യുവതി മരണപ്പെട്ട സംഭവത്തിൽ പുഷ്പയിലെ നായകൻ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്ത്, കോടതി റിമാൻഡിൽ വിട്ടിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യയാണ് നടനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസിൽ റിമാന്റിലാ‍യ നടൻ അല്ലു അർജുൻ ഇന്ന് രാവിലെ ജയിൽ മോചിതനായി. ഇന്നലെ തന്നെ നടന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. എന്നാൽ രാത്രി വൈകി നടപടി ക്രമങ്ങൾ ചെയ്യാനാകില്ലെന്ന് ജയിൽ സൂപ്രണ്ട് വ്യക്തമാക്കിയതോടെ നട‌ന് ജയിലിൽ തുടരേണ്ടി വന്നു. 
 
ജയിൽ മോചനം വെെകിപ്പിച്ചതിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് അല്ലു അർജുന്റെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്. ഒരു ദിവസമെങ്കിലും നടനെ ജയിലിൽ കിടത്തണമെന്ന് ആരുടെ വാശിയായിരുന്നു എന്നാണ് അല്ലുവിന്റെ ആരാധകർ ചോദിക്കുന്നത്. അല്ലുവിനെതിരെ ചരട് വലിച്ചത് ആരുടെ കൈകളാണെന്ന ചോദ്യവും ഇവർ ഉയർത്തുന്നുണ്ട്. മരണം നടന്ന സന്ധ്യ തിയറ്ററിന്റെ ഉടമകളായ രണ്ട് പേരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും അല്ലു അർജുനൊപ്പം റിലീസ് ചെയ്തു.
 
തെലങ്കാന ചഞ്ചൽ​ഗുഡ് ജയിലിലെ ബാരക്ക് ഒന്നിലാണ് ഇന്നലെ അല്ലു അർജുൻ കഴിഞ്ഞത്. ജയിലിന്റെ പിൻ​ഗേറ്റ് വഴിയാണ് നടനെ പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങളാലാണ് മുൻ ​ഗേറ്റിലൂടെ പുറത്തിറക്കാതിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം പ്രിസണർ നമ്പർ 7697 ആയിരുന്നു അല്ലു അർജുൻ. രാത്രി മുഴുവൻ ജയിലിലെ തറയിൽ കിടന്നാണ് അല്ലു അർജുൻ ഉറങ്ങിയത്. ഭക്ഷണമൊന്നും കഴിച്ചില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മോഹന്‍ലാലിനു തിരിച്ചടി; ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

അടുത്ത ലേഖനം
Show comments