Webdunia - Bharat's app for daily news and videos

Install App

സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ മമ്മൂട്ടിയുടെ നായികയാണ് ഇത്, ഓര്‍മയുണ്ടോ ഈ താരത്തെ?

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2023 (10:52 IST)
1999 ല്‍ മമ്മൂട്ടിയെ നായകനാക്കി പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത സിനിമയാണ് ഏഴുപുന്നതരകന്‍. ഡെന്നീസ് ജോസഫിന്റേതാണ് തിരക്കഥ. തിയറ്ററില്‍ അത്ര വലിയ വിജയമാകാന്‍ സാധിച്ചില്ലെങ്കിലും മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രം പില്‍ക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. മധുവാണ് മമ്മൂട്ടിയുടെ പിതാവിന്റെ വേഷം അഭിനയിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Namrata Shirodkar (@namratashirodkar)

ഏഴുപുന്നതരകനിലെ സണ്ണി തരകനെ (മമ്മൂട്ടിയുടെ കഥാപാത്രം) പ്രണയിച്ച അശ്വിനി വര്‍മ്മയെ ഓര്‍മയില്ലേ? നടി നമ്രത ശിരോദ്ക്കറാണ് ഏഴുപുന്നതരകനിലെ ഈ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. നമ്രത അഭിനയിച്ച ഏക മലയാളം സിനിമ കൂടിയാണ് ഇത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Khanna Jewellers (@khannajewellerskj)

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ഭാര്യയാണ് നമ്രത. മോഡലിങ്ങിലൂടെ സിനിമാരംഗത്ത് എത്തിയ നമ്രത ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.


2005 ലാണ് മഹേഷ് ബാബുവിനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Namrata Shirodkar (@namratashirodkar)

താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ അധികം പ്രായമായിട്ടില്ലെന്ന് തോന്നുമെങ്കിലും നമ്രതയ്ക്ക് 51 വയസ് കഴിഞ്ഞു. 1972 ജനുവരി 22 നാണ് താരത്തിന്റെ ജനനം. വിവാഹശേഷം അഭിനയ രംഗത്തുനിന്ന് താരം നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്. 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments