Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു രൂപ പോലും വാങ്ങിയില്ല, ജവാനില്‍ ദീപിക പദുക്കോണ്‍ അഭിനയിച്ചത് പണം വാങ്ങാതെ

Shah Rukh Khan

കെ ആര്‍ അനൂപ്

, ശനി, 16 സെപ്‌റ്റംബര്‍ 2023 (09:07 IST)
ജവാന്‍ സിനിമയില്‍ 20 മിനിറ്റോളം മാത്രമേ സ്‌ക്രീനില്‍ ദീപിക പദുക്കോണ്‍ ഉണ്ടായിരുന്നുള്ളൂ. ഏറെ ശ്രദ്ധിക്കപ്പെട്ട അതിഥി വേഷം ചെയ്യുവാനായി നടി 15 കോടിക്കും 30 കോടിക്കും ഇടയില്‍ പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ താന്‍ വാങ്ങിയ തുകയെക്കുറിച്ച് ദീപിക തന്നെ പറയുകയാണ്.
 
ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ നടി അഭിനയിച്ചത്. അദ്ദേഹത്തിന്റെ സിനിമയില്‍ അതിഥി വേഷത്തില്‍ എത്താന്‍ തനിക്ക് യാതൊരു മടിയുമില്ല അതിനെ പ്രതിഫലവും വാങ്ങില്ല.രോഹിത് ഷെട്ടിയോടും ഇതേ സമീപനമാണെന്നും ദീപിക പറയുന്നു.
സിനിമയില്‍ ഡബിള്‍ റോഡില്‍ എത്തിയ ഷാരൂഖ് ഖാന്റെ അമ്മയുടെ വേഷത്തിലാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. 83, സിര്‍ക്കസ് തുടങ്ങിയ സിനിമകളിലും പ്രതിഫലം വാങ്ങാതെ അതിഥി വേഷത്തില്‍ ദീപിക എത്തിയിരുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ഡിഎക്‌സില്‍ ഷെയ്‌നിന്റെ കഥാപാത്രത്തിലേക്ക് പ്രണവ് മോഹന്‍ലാലിനെ ആലോചിച്ചിരുന്നു: നഹാസ് ഹിദായത്ത്