ആന്റണിയുടെ നീണ്ട കുറിപ്പിന് പിന്നിൽ ആര്? എമ്പുരാന്റെ പ്രൊമോഷൻ തന്ത്രമോ? ചർച്ചകളിങ്ങനെ
നടൻമാരായ ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ്, അജു വർഗീസ് തുടങ്ങിയവർ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചു.
സുരേഷ് കുമാറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ നടത്തിയ പ്രതികരണത്തിന് പിന്തുണയുമായി സിനിമ രംഗത്ത് നിന്ന് നിരവധി പേരാണ് രംഗത്തെത്തിയത്. സംവിധായകൻ വിനയൻ, നടൻമാരായ ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ്, അജു വർഗീസ് തുടങ്ങിയവർ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചു.
നടനും സംവിധായകനുമായ പൃഥ്വിരാജും ആന്റണിയെ പിന്തുണച്ചു. എല്ലാം ഒകെ അല്ലേ അണ്ണാ എന്ന വരികളോടെയാണ് പൃഥ്വിരാജ് ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചത്. അതേസമയം ആന്റണി പെരുമ്പാവൂരിന് പിന്നിൽ കളിക്കുന്നത് പൃഥ്വിരാജാണോ എന്ന ചോദ്യവുമായി നിരവധി പേരാണ് പോസ്റ്റ് താഴെ കമന്റ് ചെയ്യുന്നത്.
'സത്യം പറ ഇത് രാജുവേട്ടൻ മുരളി ഗോപിയെ കൊണ്ട് എഴുതിച്ച് ആന്റണിക്ക് കൊടുത്തതല്ലേ', ഇത്ര വ്യക്തമായി ആൻ്റിണി ചേട്ടനോ , ലാലേട്ടനോ ചിന്തിക്കാൻ സാധ്യത ഇല്ല. അവർക്കതിനുള്ള ബുദ്ധി ഇല്ല', 'ഇത് പ്രിത്വി ഇഗ്ലീഷിൽ എഴുതി കൊടുത്ത് മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ആണോ എന്നൊരു സംശയം ഇല്ലാതില്ല', മുരളി ഗോപിയുടെ ഭാഷാ സൗന്ദര്യമുണ്ട് എഴുത്തിന് . ഞാനിത് വായിച്ചത് അദ്ദേഹത്തിന്റെ ശബ്ദവും, ശൈലിയും ചേർത്താണ്', ഇങ്ങനെ പോകുന്നു കമന്റുകൾ.
റിലീസിന്റെ അന്ന് വരെ എമ്പുരാനെ കുറിച്ച് സംസാരിക്കാനുള്ള ടീമിന്റെ പ്രൊമോഷൻ തന്ത്രമാണോ ഇതെന്ന് ചോദിക്കുന്നവരും ഉണ്ട്. സിനിമാ ജീവിതത്തിലും വ്യക്തിജീവിതത്തിലും ആന്റണി വിമർശനം കേൾക്കുന്നത് ഇതാദ്യമല്ല. മോഹൻലാലിന്റെ ബിനാമിയെന്ന് വരെയുള്ള ആരോപണം പലതവണ കേട്ടിട്ടുള്ള ആളാണ് ആന്റണി. സിനിമ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വാദപ്രതിവാദങ്ങളും സ്ഥിരമായി ഉന്നയിച്ച് കൊണ്ടിരിക്കുന്ന സുരേഷ് കുമാറിന്റെ വാക്കുകൾ ആന്റണിക്ക് കൊള്ളാനുണ്ടായ കാരണമെന്തെന്നും സുരേഷ് കുമാറിന് മാത്രം അദ്ദേഹം മറുപടി നൽകാൻ കാരണമെന്ത്രനും ഒരു വിഭാഗം ചോദിക്കുന്നുണ്ട്.