Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഹരിക്കേസില്‍ അകത്താകുന്നത് മാതാപിതാക്കളുടെ മരണശേഷം, മോഡല്‍, 39 വയസ്; ഷാരൂഖ് ഖാന്റെ മകന്‍ ആര്യനൊപ്പം അറസ്റ്റിലായ മുണ്‍മുണ്‍ ധമേച്ഛ ആര്?

ലഹരിക്കേസില്‍ അകത്താകുന്നത് മാതാപിതാക്കളുടെ മരണശേഷം, മോഡല്‍, 39 വയസ്; ഷാരൂഖ് ഖാന്റെ മകന്‍ ആര്യനൊപ്പം അറസ്റ്റിലായ മുണ്‍മുണ്‍ ധമേച്ഛ ആര്?
, ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (12:10 IST)
ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനൊപ്പം പിടിയിലായ മോഡല്‍ മുണ്‍മുണ്‍ ധമേച്ഛ ആരാണെന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ തിരയപ്പെട്ട പേരുകളിലൊന്നാണ് ഇവരുടേത്. 
 
മോഡലും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുമാണ് 39 കാരിയായ മുണ്‍മുണ്‍ ധമേച്ഛ. വ്യവസായ കുടുംബത്തിലാണ് മുണ്‍മുണ്‍ ജനിച്ചത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ തെഹ്സില്‍ സ്വദേശിയാണ്. മുണ്‍മുണിന്റെ അമ്മ കഴിഞ്ഞ വര്‍ഷമാണു മരിച്ചത്. അതിന് ഏതാനും നാള്‍ മുന്‍പായിരുന്നു പിതാവ് അമിത് കുമാര്‍ ധമേച്ഛയുടെ മരണം. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നുള്ള വിഷമത്തില്‍നിന്ന് മോചിതയായി വരുമ്പോഴാണ് ലഹരിക്കേസില്‍ അകത്തായത്. സഹോദരന്‍ പ്രിന്‍സ് ധമേച്ഛ ഡല്‍ഹിയില്‍ ജോലി ചെയ്യുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ സജീവ സാന്നിധ്യമാണ്. ആര്യന്‍ ഖാനുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഷ്ണു വിശാലിന്റെ രാക്ഷസന് 3 വയസ്സ്, രണ്ടാം ഭാഗം 2022 ല്‍