Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെലുങ്ക് സിനിമയിലെ കിംഗ് ആരാണ്? പ്രതിഫലത്തിന്റെ കാര്യത്തില്‍ മുന്നില്‍ ഈ നടന്‍, രണ്ടാം സ്ഥാനത്ത് അല്ലു അര്‍ജുന്‍

Who is the king of Telugu cinema This actor is leading in terms of remuneration

കെ ആര്‍ അനൂപ്

, വെള്ളി, 1 മാര്‍ച്ച് 2024 (12:20 IST)
തെലുങ്ക് സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ആരാണ് മുന്നില്‍ എന്ന് അറിയാമോ? തെലുങ്ക് സിനിമയിലെ മെഗാസ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന ചിരഞ്ജീവി അല്ല ഒന്നാമത്. ബാഹുബലി താരം പ്രഭാസാണ് ടോളിവുഡിലെ കിംഗ്. തെലുങ്ക് സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റാണ് ബാഹുബലി 2. വലിയ വിജയങ്ങളും അത്രയും തന്നെ വലിയ ഓപ്പണിംഗ് പ്രഭാസിന് കിട്ടുന്നതാണ് ഇതിന് പിന്നിലുള്ള ഒരു കാരണം. പ്രദര്‍ശനത്തിനെത്തി ഒരാഴ്ച കൊണ്ട് തന്നെ 200 കോടി ക്ലബ്ബില്‍ മിക്ക ചിത്രങ്ങളും എത്താറുണ്ട്. അതുകൊണ്ടുതന്നെ തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ താരമായി പ്രഭാസിനെ തന്നെയാണ് കണക്കാക്കുന്നത്. ഒരു സിനിമയ്ക്ക് 100 മുതല്‍ 200 കോടി രൂപ വരെ പ്രതിഫലമായി പ്രഭാസ് വാങ്ങാറുണ്ട്. മറ്റൊരു നടനും ഇത്രയും വലിയ തുക ചോദിക്കാന്‍ പോലും ആവില്ല.
 
രണ്ടാം സ്ഥാനത്ത് മലയാളികള്‍ക്ക് കൂടി ഇഷ്ടമുള്ള നടനാണ്. അല്ലു അര്‍ജുന്‍ ആണ് രണ്ടാം സ്ഥാനത്ത് 100 മുതല്‍ 125 കോടി രൂപ വരെയാണ് താരത്തിന്റെ പ്രതിഫലം. പുഷ്പ രണ്ടാണ് ഇനി വരാനിരിക്കുന്നത്.
 
 പാന്‍ ഇന്ത്യന്‍ ലെവലില്‍ സ്വീകാര്യത ലഭിച്ച ജൂനിയര്‍ എന്‍ടിആറാണ് മൂന്നാം സ്ഥാനത്ത്.നൂറ് കോടിയാണ് താരത്തിന്റെ പ്രതിഫലം. നാലാം സ്ഥാനത്ത് രാംചരണാണ്. 90നും നൂറ് കോടിക്കും ഇടയിലാണ് രാംചരണിന്റെ പ്രതിഫലം. 
 
ടോളിവുഡിന്റെ രാജകുമാരന്‍ എന്നറിയപ്പെടുന്ന മഹേഷ് ബാബുവാണ് അഞ്ചാം സ്ഥാനത്ത്. 80 മുതല്‍ 100 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം.മഹേഷ് രാജമൗലിയുടെ ചിത്രം വരുന്നതോടെ പ്രതിഫലം ഇനിയും ഉയരും.
 
ആറാം സ്ഥാനത്ത് പവന്‍ കല്യാണുമാണ് 60 മുതല്‍ 100 കോടി രൂപ വരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ചിരഞ്ജീവി നിലവില്‍ നാല്‍പ്പത് മുതല്‍ 70 കോടി വരെയാണ് വാങ്ങുന്നത്. എട്ടാം സ്ഥാനത്ത് വിജയ് ദേവരകൊണ്ടയാണ്. 27 മുതല്‍ 45 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം. ബാലകൃഷ്ണ 25 മുതല്‍ മുപ്പത് കോടിയും, നാനി 25 കോടിയുമാണ് പ്രതിഫലം വാങ്ങുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

50 കോടി ക്ലബ്ബിലേക്ക് കുതിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്, തമിഴ്‌നാട്ടിലും വന്‍ കുതിപ്പ്