മകന് സ്വയം‌ഭോഗം ചെയ്ത് കൊടുക്കുന്ന അച്ഛൻ; പേരൻപിലെ അമുദവൻ ജീവിച്ചിരിപ്പുണ്ട്!

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (15:48 IST)
റാം സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പേരൻപ് വിജയകരമായി പ്രദർശനം തുടരുകയാണ്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച ഒരു പെൺകുട്ടിയും അച്ഛനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് സിനിമ സംസാരിക്കുന്നത്. ഇത്തരം അസുഖമുള്ള നിരവധിയാളുകൾ നമുക്ക് ചുറ്റിനുമുണ്ട്. 
 
ഒരു സമയത്ത് മകളിൽ ഉണ്ടാകുന്ന ലൈംഗികമായ താൽപ്പര്യം തിരിച്ചറിഞ്ഞ് മകളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ച് കൊടുക്കുന്നതിനായി അമുദവൻ വേശ്യാലയത്തിൽ പോകുന്ന ഒരു രംഗം സിനിമയിലുണ്ട്. അത് കണ്ട് കൺ നിറയാത്തവർ ആരുമുണ്ടാകില്ല. അമുദവനേപ്പോലെ ഒരു അച്ഛന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. 
 
ചലനശേഷിയും സംസാര ശേഷിയുമില്ലാത്ത മുപ്പതു വയസ്സുകാരനായ തന്റെ മകന് സ്വയംഭോഗം ചെയ്തു കൊടുക്കുന്ന ഒരു പിതാവിന്റെ വാർത്തയാണ് ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജോഹന്നാസ്ബർഗിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജോഹന്നാസ്ബർഗ് സർവകലാശാലയിലെ നരവംശശാസ്ത്ര, ലൈംഗിക പ്രൊഫസറായ ഫൈസൽ മുഹമ്മദാണ് തന്റെ മകൻ മുസ്തഫ മഹ്മദിന് സ്വയംഭോഗം ചെയ്തു നൽകുന്നത്. 
 
തന്റെ തന്നെ ബ്ലോഗ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ കൂടുതൽ തുറന്ന ചർച്ചകൾ വേണമെന്നും പൊതുവായി ഇത്തരം കാര്യങ്ങൾ സംസാരിക്കണമെന്നും അദ്ദേഹം പോസ്റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്. ഇത്തരക്കാർക്ക് നേരെ പുറം തിരിക്കാതെ അവരെ ചേർത്തുപിടിക്കുകയാണ് നമ്മൾ ചെയ്യേണ്ടതെന്നും ഇദ്ദേഹം പറയുന്നു. 
 
‘30 വയസുകാരനായ തന്റെ മകൻ മുസ്തഫയ്ക്ക് അവന്റെ ആഗ്രഹമനുസരിച്ച് എന്നാൽ കഴിയുന്നതെല്ലാം എനിക്ക് ചെയ്ത് കൊടുക്കാൻ കഴിയുന്നുണ്ട്. തെറാപ്പിയുമായി ബന്ധപ്പെട്ട് തനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം സ്വയംഭോഗം തന്നെയാണ്”‌എന്ന് അദ്ദേഹം 2016 മെയ് 21ന് പ്രസിദ്ധീകരിച്ച ബ്ലോഗിൽ പറയുന്നു. ഫൈസലിന്റെ ബ്ലോഗ് എത്രമാത്രം കാലികമാണെന്ന് പേരൻപ് ഇറങ്ങിയ ഈ ഈ അവസരത്തിൽ അറിയാൻ കഴിയും.
 
വിഭാര്യനായ ഫൈസൽ മുഹമ്മദാണ് വർഷങ്ങളായി മുസ്തഫയെ പരിചരിക്കുന്നത്. മുസ്തഫയുടെ 17ആം വയസിലാണ് അവന് ലൈംഗിക താൽപ്പര്യം ഉണ്ടാകുന്നത് ഫൈസൽ തിരിച്ചറിയുന്നത്. ‘അവനെ കുളിപ്പിക്കുന്ന സമയത്തൊക്കെ ലിംഗോദ്ധാരണം ഉണ്ടാവുന്നത് ഞാൻ ശ്രദ്ധിച്ചു. പിന്നീട് ഇങ്ങനെയുള്ള കുട്ടികൾക്ക് ലൈംഗികതാൽപ്പര്യം ഉണ്ടാകുന്നതിനെ കുറിച്ചെല്ലാം കൂടുതൽ പഠിച്ചു. പഠനം നടത്തിയതു ശേഷമാണ് അവന് സ്വയംഭോഗം ചെയ്തു നൽകാമെന്ന തീരുമാനത്തിലേക്ക് ഞാൻ എത്തിയത്. ആദ്യത്തെ തവണ സ്വയംഭോഗം ചെയ്തു കൊടുത്തതിനു ശേഷം അവൻ വളരെ ഹാപ്പി ആയിരുന്നു. ആദ്യം പുഞ്ചിരിച്ചു, പിന്നീട് പൊട്ടിച്ചിരിച്ചു. അവന് വേണ്ടി ഞാൻ ചെയ്ത് നൽകുന്നത് അവനെ എത്രത്തോളം സന്തോഷം കൊള്ളിക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.‘ - ഫൈസൽ അന്ന് ഇങ്ങനെ കുറിച്ചു.
 
വിഷയത്തിൽ കൂടുതൽ തുറന്ന ചർച്ചകൾ വേണമെന്നും പൊതുവായി ഇത്തരം കാര്യങ്ങൾ സംസാരിക്കണമെന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു.
  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിനു സാധ്യത, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ പഠന സ്കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം

Bihar Elections: ബിഹാറിൽ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർഥി, പ്രഖ്യാപനം നടത്തി മഹാസഖ്യം

അടുത്ത ലേഖനം