Webdunia - Bharat's app for daily news and videos

Install App

റാംജിറാവ് സ്പീക്കിങ്ങില്‍ നായകനാകാന്‍ ജയറാം ആദ്യം സമ്മതിച്ചതാണ്; പിന്നീടാണ് സായ്കുമാറിന്റെ വരവ് !

യഥാര്‍ഥത്തില്‍ ഈ സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് സാക്ഷാല്‍ ജയറാമിനെയാണ്

രേണുക വേണു
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (11:51 IST)
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടാകും 1989 ല്‍ റിലീസ് ചെയ്ത റാംജിറാവ് സ്പീക്കിങ്. മുകേഷ്, സായ്കുമാര്‍, ഇന്നസെന്റ്, വിജയരാഘവന്‍, ദേവന്‍ തുടങ്ങിയവര്‍ അണിനിരന്ന സിനിമ തിയറ്ററുകളില്‍ വലിയ ഹിറ്റായിരുന്നു. സായ്കുമാറിന്റെ ആദ്യ സിനിമയായിരുന്നു അത്. 
 
സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടിലാണ് റാംജിറാവ് സ്പീക്കിങ് പിറക്കുന്നത്. യഥാര്‍ഥത്തില്‍ ഈ സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് സാക്ഷാല്‍ ജയറാമിനെയാണ്. സായ്കുമാര്‍ അവതരിപ്പിച്ച ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തിനായാണ് ജയറാമിനെ തീരുമാനിച്ചത്. പല കാരണങ്ങള്‍ കൊണ്ട് ജയറാം ആ സിനിമ വേണ്ടന്നുവയ്ക്കുകയായിരുന്നെന്ന് സംവിധായകന്‍ സിദ്ദിഖ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. 
 
ജയറാം മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടേയുള്ളൂ. ആ സമയത്താണ് റാംജിറാവ് സ്പീക്കിങ്ങിന്റെ കഥയുമായി സിദ്ദിഖ് - ലാല്‍ ജയറാമിന്റെ അടുത്തെത്തിയത്. ആദ്യം ചില ഒഴികഴിവുകള്‍ പറഞ്ഞ് ജയറാം സിനിമ നീട്ടി നീട്ടി കൊണ്ടുപോയി. പിന്നീട് താന്‍ ഈ കഥാപാത്രം ചെയ്യുന്നില്ലെന്ന് പറഞ്ഞു. സായ്കുമാറിന്റെ സിനിമാ പ്രവേശനത്തിനു ജയറാം ഒരു നിമിത്തമായെന്നും സിദ്ദിഖ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ആവശ്യക്കാരുടെ എണ്ണം കൂടി; ഇന്ത്യയില്‍ ഐഫോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാകിസ്ഥാന് തുർക്കി പിന്തുണ?, പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല , പാകിസ്ഥാൻ ഉപയോഗിച്ചതെല്ലാം തുർക്കി നൽകിയ ഡ്രോണുകൾ

അടുത്ത ലേഖനം
Show comments