Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ എന്നെ നോക്കാൻ ആരും ഉണ്ടായിരുന്നില്ല, എന്നെ അമ്മയെപ്പോലെ നോക്കിയത് കോകിലയാണ്': ബാല

'ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ എന്നെ നോക്കാൻ ആരും ഉണ്ടായിരുന്നില്ല, എന്നെ അമ്മയെപ്പോലെ നോക്കിയത് കോകിലയാണ്': ബാല

നിഹാരിക കെ എസ്

, ചൊവ്വ, 10 ഡിസം‌ബര്‍ 2024 (10:35 IST)
നടൻ ബാലയുടേത് നാലാം വിവാഹമായിരുന്നു. ആദ്യം പഴയകാല പ്രണയിനിയെ തമാശയ്ക്ക് ബാല വിവാഹം ചെയ്തിരുന്നു. പിന്നീട് ഇത് ക്യാൻസൽ ചെയ്യുകയായിരുന്നു. അതിനുശേഷം ബാല ഗായിക അമൃത സുരേഷിനെ പ്രണയിച്ച് വിവാഹം കഴിച്ചു. ഈ വിവാഹത്തിൽ ഇവർക്കൊരു കുട്ടിയുണ്ട്. അധികം വൈകാതെ ബാലയും അമൃതയും വേർപിരിഞ്ഞു. ശേഷം ബാല ഡോക്ടറായ എലിസബത്തിനെ വിവാഹം ചെയ്തു. എലിസബത്തുമായുള്ള ബന്ധത്തിൽ എന്താണ്  സംഭവിച്ചതെന്ന കാര്യത്തിൽ യാതൊരു വിശദീകരണവുമില്ലാതെ ബാല കോകിലയെ വിവാഹം ചെയ്യുകയായിരുന്നു.
 
കോകില നിങ്ങൾ വിചാരിക്കുന്നയാളല്ല എന്നാണ് ഓരോ അഭിമുഖങ്ങളിലും ബാല പറയുന്നത്. ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ എന്നെ നോക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നെ അമ്മയെപ്പോലെ നോക്കിയത് കോകിലയാണ് എന്നാണ് ബാലയുടെ വാദം. കോകില വേലക്കാരിയുടെ മകളാണെന്ന പ്രചാരണം നടന്നതിന് പിന്നാലെയാണ് 'തന്റെ എല്ലാം കോകിലയാണെന്നും, ആശുപത്രിയിൽ വയ്യാതെ കിടന്നപ്പോൾ നോക്കിയത് കോകില ആണെന്നുമൊക്കെയുള്ള' തള്ള് ബാല ആരംഭിച്ചത്. 
 
എന്നാൽ, ബാലയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയ്ക്ക് അത്ര രസിച്ചിട്ടില്ല. കാരണം, ബാലയുടെ മൂന്നാമത്തെ ഭാര്യ എലിസബത്ത് തന്നെ. ബാല കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ ആയിരുന്നപ്പോൾ അവിടെ വച്ച് കേക്ക് മുറിച്ച് രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. എലിസബത്ത് ആയിരുന്നു ബാലയെ നോക്കിയത്. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സമയത്തും, അതിനു ശേഷവും എലിസബത്ത് പൂർണ പിന്തുണയുമായി ബാലയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഈ എലിസബത്തിനെ അവഗണിച്ചാണ് 'തന്നെ രക്ഷിച്ചതും നോക്കിയതും കോകിലയാണെന്ന' തള്ള് ബാല നടത്തിയത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയെ മാറ്റി മറിച്ചത് ആ മമ്മൂട്ടി ചിത്രമാണ്: പൃഥ്വിരാജ്