Webdunia - Bharat's app for daily news and videos

Install App

'സംഗീതയ്ക്ക് നീതി ലഭിക്കണം'; ട്രെൻഡിങ്ങിൽ സംഗീത വിജയ്, കാരണമിത്

സംഗീത വിജയ് ട്രെൻഡിങ്ങിൽ...

നിഹാരിക കെ എസ്
ശനി, 14 ഡിസം‌ബര്‍ 2024 (12:35 IST)
ഡിവോഴ്സ് മേളമാണ് തമിഴ് സിനിമയിൽ. ധനുഷ് മുതൽ എ.ആർ റഹ്‌മാൻ വരെ എത്തി നിൽക്കുന്നു. ആ ലിസ്റ്റിൽ അടുത്ത ആൾ ദളപതി വിജയ് ആയിരിക്കുമെന്നാണ് കോടമ്പാക്കത്തെ സംസാരം. വിജയ്-സംഗീത ബന്ധം വേർപിരിയലിന്റെ വക്കിലാണെന്ന് വ്യാതി പരന്നിട്ട് കുറച്ചായി. അതിന് കാരണം തൃഷ ആണെന്നാണ് വിജയ് ആരാധകർ ആരോപിക്കുന്നത്. തമിഴകത്ത് കുറച്ചായി തൃഷ-വിജയ് ബന്ധത്തിന് 'പ്രണയത്തിന്റെ' ഭാഷയിലാണ് ആരാധകർ ചാർത്തിനൽകിയിരിക്കുന്നത്. 
 
കഴിഞ്ഞ ദിവസത്തെ സംഭവം ഈ പ്രചാരണത്തിന് ആക്കം കൂട്ടി. നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കകനായി തൃഷ എത്തിയത് വിജയ്‌ക്കൊപ്പമാണ്. അതും പ്രൈവറ്റ് ജെറ്റിൽ. ഇതിന്റെ ചിത്രങ്ങളും ടിക്കറ്റ് ബുക്കിംഗ് ലിസ്റ്റും പുറത്തുവന്നിരുന്നു. ഇതോടെ, പലരും വിജയ്‌യുടെ ഭാര്യ സംഗീതയെ തിരഞ്ഞു. വിവാഹത്തിന് സംഗീതയെ കണ്ടില്ല. ഇതോടെ 'സംഗീതയ്ക്ക് നീതി ലഭിക്കണം' എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആയി. 
 
1999 ലായിരുന്നു വിജയ്-സംഗീത വിവാഹം. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. 2023 മുതലാണ് ഇവർ തമ്മിലുള്ള ബന്ധം വിള്ളലിലാണെന്ന വാർത്തകൾ പ്രചരിച്ചത്. വിജയ് ചിത്രം വാരിസിന്റെ ഒരു ചടങ്ങിലും സംഗീത പങ്കെടുക്കാതിരുന്നതോടെയാണ് ഗോസിപ്പുകൾ പ്രചരിച്ച് തുടങ്ങിയത്.  അറ്റ്ലിയുടെ ഭാര്യ പ്രിയയുടെ ബേബി ഷവറിനും സംഗീത പങ്കെടുക്കാൻ വന്നില്ല.

പിന്നീട് വിജയ്‍യുടെതായി നടന്ന ഒരു പരിപാടികളിലും സംഗീത പങ്കെടുത്തില്ല. ഓരോ സിനിമയുടെയും ഓഡിയോ ലോഞ്ചിന് വിജയ്‌ക്കൊപ്പം സംഗീതയും പങ്കെടുക്കുമായിരുന്നു. എന്നാൽ, രണ്ട് വർഷമായി സംഗീതയെയും വിജയേയും ഒരുമിച്ച് കാണാറേയില്ല. വിജയുടെ രാഷ്ട്രീയ പ്രഖ്യാപന വേദിയിലും സംഗീതയുടെ അസാന്നിധ്യം ചർച്ചയായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി നേതാവ് എല്‍കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

61കാരിയുടെ എക്‌സ്‌റേ റിപ്പോര്‍ട്ട് പരിശോധിച്ച് 34കാരിയെ ചികിത്സിച്ചു; കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

മതിയായ രേഖകള്‍ ഇല്ലാത്ത 18,000 ഇന്ത്യക്കാരെ നാടുകടത്താന്‍ യുഎസ്

ഡിഎംകെ തഴഞ്ഞു; പി.വി.അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?

കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം: മന്ത്രി ഗണേഷ് കുമാര്‍

അടുത്ത ലേഖനം
Show comments