Webdunia - Bharat's app for daily news and videos

Install App

മലയാളികൾക്ക് അസൂയയും കുശുമ്പും, അവർക്ക് തലയ്ക്ക് വെളിവില്ല; പ്രിയയ്ക്ക് പിന്തുണയുമായി അന്യനാട്ടുകാർ

മലയാളികൾക്ക് തലയ്ക്ക് വെളിവില്ല, ഒരാളെ ഇങ്ങനെ ആക്രമിക്കുമ്പോൾ ഇവർക്ക് കിട്ടുന്നതെന്ത്? - പ്രിയയ്ക്ക് പിന്തുണയുമായി അന്യനാട്ടുകാർ

Webdunia
ചൊവ്വ, 12 ഫെബ്രുവരി 2019 (11:47 IST)
ഒമർ ലുലുവിന്റെ ഒരു അഡാറ് ലവ് എന്ന ചിത്രത്തിന്റെ ആദ്യ ടീസർ വന്നതു മുതൽ ചിത്രത്തിലെ നായികമാരിൽ ഒരാളായ പ്രിയ പ്രകാശ് വാര്യരെ ട്രോളി കൊല്ലുകയാണ് സോഷ്യൽ മീഡിയ. വൈകാതെ ഇവരുടെ അക്രമണം അതിരുകടന്നു. പ്രിയയെ എവിടെ കണ്ടാലും ചീത്തവിളിയും ട്രോളുകളുമാണ്. മലയാളികളാണ് പ്രിയയ്ക്കെതിരെ എന്നതാണ് ശ്രദ്ധേയം. 
 
ചിത്രത്തിലെ പുതിയ ഗാനം എത്തി. അരേരെ പിള്ള എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയത്. ദിനകറും ഹരിണിയും ചേർന്നാണു ഗാനം ആലപിച്ചത്. ശ്രീ സായ് കിരണിന്റെതാണു വരികൾ. ഷാൻ റഹ്മാന്റെ സംഗീതം. തെലുങ്ക് ഗാനമാണ് റിലീസ് ആയിരിക്കുന്നത്. 
 
മലയാളികൾ മാത്രമാണ് പ്രിയയെ ഇങ്ങനെ ട്രോളുന്നത്. അന്യഭാഷകളിലേക്ക് എത്തുമ്പോൾ ചിത്രത്തിനു ചിത്രത്തിനും ഗാനങ്ങൾക്കും വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വരുന്നില്ല എന്നതു ശ്രദ്ധേയമാണ്. യൂട്യൂബിൽ റിലീസ് ചെയ്ത ഗാനത്തിനു താഴെ വരുന്ന കമന്റുകളിൽ ഏറെയും മലയാളത്തിലുള്ള വിമർശനങ്ങളാണെന്നതും ശ്രദ്ധേയമാണ്. 
 
ഈ ഗാനത്തിന്റെ മലയാളം ഇറങ്ങാത്തതു നന്നായി എന്നു വിമർശകർ പറയുമ്പോൾ മലയാളികൾ തലയ്ക്ക് വെളിവില്ലാത്തവരാണെന്നും അതുകൊണ്ടാണ് ഡിസ്‌ലൈക്ക് അടിക്കുന്നതെന്നുമാണ് ആരാധകരുടെ മറുപടി. മലയാളികൾക്ക് അവരുടെ കൂട്ടത്തിൽ നിന്നും ഒരാൾ വളർന്നു വരുമ്പോൾ അതിന്റെ അസൂയയും കുശുമ്പുമാണ് പ്രിയയ്ക്ക് നെരെ കാണിക്കുന്നതെന്ന് അന്യഭാഷാ ആരാധകർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബജറ്റിൽ അവഗണന മാത്രമെന്ന് വീണാ ജോർജ്

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം

അടുത്ത ലേഖനം
Show comments