അടി സക്കേ, വാളയാർ പരമശിവം ആയി മമ്മൂട്ടി ?!

ചിപ്പി പീലിപ്പോസ്
വെള്ളി, 8 നവം‌ബര്‍ 2019 (14:11 IST)
ചില സിനിമകൾ സംവിധായകർക്കോ നടന്മാർക്കോ ബ്രേക്ക് നൽകുന്നവയാണ്. കഥയെഴുതുമ്പോൾ ഈ നടനായിരിക്കും ഈ കഥാപാത്രത്തിനു യോജിക്കുക എന്ന ചിന്ത എഴുത്തുകാരിലേക്ക് ഉരുത്തിരിഞ്ഞ് വരും. അങ്ങനെയാണ് ചില സിനിമകൾ ചില നടന്മാർക്ക് വേണ്ടി മാത്രം സൃഷ്ഠിക്കപ്പെട്ടവയാണെന്ന് കാഴ്ചക്കാർക്ക് തോന്നുന്നത്. 
 
അത്തരത്തിൽ ദിലീപിനു വേണ്ടി മാത്രം ഉണ്ടായ അല്ലെങ്കിൽ ദിലീപിനു മാത്രം ചെയ്യാനാകുന്ന സിനിമയാണ് റൺ‌വേ എന്ന് തോന്നിപ്പിച്ചിരുന്നു. എന്നാൽ, ദിലീപിനു മുന്നേ ജോഷി തന്റെ സിനിമയിൽ വാളയാർ പരമശിവമായി തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു. സംവിധായകന്‍ ജോഷിക്ക് ഒരു അതിശക്തമായ മടങ്ങിവരവിന് കാരണമായ ചിത്രം കൂടിയായിരുന്നു റൺ‌വേ.
 
സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് മമ്മൂട്ടി അഡ്വാൻസും വാങ്ങിയിരുന്നു. തിരക്കഥ വായിച്ച്‌ അഭിനയിക്കാമെന്നും സമ്മതിച്ചിരുന്നതാണ്. എന്നാൽ, ആയിടെ ഇറങ്ങിയ തന്റെ ചിത്രം പരാജയപ്പെട്ടതോടെ അദ്ദേഹം അഡ്വാന്‍സ് തുക തിരികെ നല്‍കി ജോഷിയുടെ സിനിമയില്‍ നിന്നും പിന്‍മാറുകയായിരുന്നു. ജോഷിയും, മമ്മൂട്ടിയും തുടർ പരാജയങ്ങളുടെ വക്കിൽ നിൽക്കുന്ന സമയമായിരുന്നു അത്. 
 
ഈ സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റണ്‍‌വേ സംഭവിച്ചത്. ദിലീപിനെയായിരുന്നു ജോഷി നായകനായി കണ്ടത്. ചിത്രം സൂപ്പര്‍ഹിറ്റായി മാറി. റൺ‌വേ സംവിധാനം ചെയ്യാമെന്ന് ഉറച്ച സമയം മമ്മൂട്ടിയുടെ കരിയർ കുത്തനെ ഉയർന്നിരുന്നു. ആ സമയത്തെ പ്രേക്ഷക അഭിപ്രായങ്ങൾ മാനിക്കുമ്പോൾ ദിലീപ് ആകും എന്തുകൊണ്ടും നല്ലതെന്ന് ജോഷിക്ക് തോന്നുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments