Select Your Language

Notifications

webdunia
webdunia
webdunia
webdunia

നല്ലത് നല്ലതെന്നും മോശം മോശമെന്നും പറയുന്നത് എങ്ങനെ ഇരട്ടത്താപ്പാകും? - മമ്മൂട്ടി ചോദിക്കുന്നു

പുതുമുഖ സംവിധായകർക്ക് അവസരം നൽകുന്നത് എന്റെ സ്വാർത്ഥതയാണ്: മമ്മൂട്ടി

നല്ലത് നല്ലതെന്നും മോശം മോശമെന്നും പറയുന്നത് എങ്ങനെ ഇരട്ടത്താപ്പാകും? - മമ്മൂട്ടി ചോദിക്കുന്നു
, വെള്ളി, 22 ഡിസം‌ബര്‍ 2017 (16:13 IST)
മലയാള സിനിമയിൽ ഏറ്റവും അധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ ആളാണ് മെഗാസ്റ്റാർ മമ്മൂട്ടി. ആഷിഖ് അബു, അമൽ നീരദ്, ഫനീഫ് അദേനി തുടങ്ങി ആ നിര നീളുകയാണ്. എന്തുകൊണ്ടാണ് താൻ പുതുമുഖങ്ങൾക്ക് ഡേറ്റ് നൽകുന്നതെന്ന് മെഗാസ്റ്റാർ വിശദീകരിക്കുന്നു. 
 
ഒരു പ്രമുഖ എഫ് എം ചാനലിനു അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി പുതുമുഖ സംവിധായകർക്ക് അവസരം നൽകുന്നതിന്റെ കാരണം വെളിപ്പെടുത്തിയത്. പുതുമുഖ സംവിധായകരെ വെച്ച് സിനിമ ചെയ്യുന്നത് ഒരു പരീക്ഷണമൊന്നുമല്ലെന്ന് താരം പറയുന്നു. 
 
'പുതുതായി വരുന്നവരുടെ കയ്യിൽ പുതിയതായി എന്തെങ്കിലും ഒക്കെ കാണും. ശരിക്കും അത് അടിച്ചു മാറ്റാനുള്ള ദുരാഗ്രഹമാണ്. അതൊരു പരീക്ഷണമാണെന്ന് ഞാൻ പുറത്തുപറയുന്നു എന്നേ ഉള്ളു. സത്യത്തിൽ അതെന്റെ സ്വാർത്ഥതയാണ്.' - മമ്മൂട്ടി പറയുന്നു. 
 
ഒരു സംവിധായകന്റെ ആദ്യ ചിത്രം തന്നെ വിജയിച്ചാൽ അഭിനന്ദനവും പരാജയപ്പെട്ടാൽ വിമർശനവും വരുന്നത് ഇരട്ടത്താപ്പല്ലേ എന്ന ചോദ്യത്തിനു 'നല്ലത് നല്ലതെന്നും മോശം മോശമെന്നും പറയുന്നത് എങ്ങനെയാണ് ഇരട്ടത്താപ്പ് ആകുന്നത്?' എന്നായിരുന്നു മമ്മൂട്ടി നൽകിയ ഉത്തരം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാക്കോച്ചന് ദിലീപാകാനാകുമോ? ബിജു മേനോന് വിജയം കൊണ്ടുവരാനായില്ല!