Webdunia - Bharat's app for daily news and videos

Install App

നഗ്മ വിവാഹം കഴിക്കാത്തത് ഗാംഗുലി കാരണം ! സിനിമാ ലോകത്തും ക്രിക്കറ്റ് ലോകത്തും ചര്‍ച്ചയായ ഗോസിപ്പ്

Webdunia
വെള്ളി, 30 ജൂണ്‍ 2023 (13:07 IST)
മുന്‍ ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും സിനിമാ താരം നഗ്മയും തമ്മില്‍ പ്രണയത്തിലായിരുന്നോ? വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന ചോദ്യമായിരുന്നു ഇത്. ഇരുവരും ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. ഗാംഗുലി ഇന്ത്യന്‍ നായകന്‍ ആയിരുന്ന സമയത്താണ് നഗ്മയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇരുവരും ഡേറ്റിങ്ങില്‍ ആണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ആ സമയത്ത് ഇതേ കുറിച്ച് ഇരു താരങ്ങളും തുറന്നുപറഞ്ഞിട്ടില്ല. 
 
നഗ്മയുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിക്കുന്ന സമയത്ത് തന്നെയാണ് ഗാംഗുലി ഡോണയെ വിവാഹം കഴിക്കുന്നത്. എന്നാല്‍, നഗ്മ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഗാംഗുലിയുമായുള്ള പ്രണയനഷ്ടമാണ് നഗ്മ പിന്നീട് വിവാഹം കഴിക്കാതിരിക്കാന്‍ കാരണമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
 
ഗാംഗുലിയുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് നഗ്മ നല്‍കിയ മറുപടികള്‍ പിന്നീട് വലിയ ചര്‍ച്ചയായി. ഒരിക്കല്‍ പോലും ഗാംഗുലിയുമായി പ്രണയമുണ്ടായിരുന്നില്ലെന്ന് നഗ്മ പറഞ്ഞിട്ടില്ല. ഗോസിപ്പുകളെയൊന്നും നഗ്മ നിഷേധിക്കാത്തതിനാല്‍ ഗാംഗുലിയുമായുള്ള ബന്ധം സത്യമാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പ്രൊഫഷണല്‍ കരിയറിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് നഗ്മയും ഗാംഗുലിയും പ്രണയബന്ധം വേര്‍പിരിഞ്ഞതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു ഇതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

അടുത്ത ലേഖനം
Show comments