Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 23 April 2025
webdunia

നടന്‍ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമാക്കി, മമ്മൂട്ടിയുടെ വലിയ സഹായത്തിന് നന്ദി പറഞ്ഞ് നടന്‍ മനോജ്

മമ്മൂട്ടി

കെ ആര്‍ അനൂപ്

, വെള്ളി, 30 ജൂണ്‍ 2023 (10:25 IST)
മമ്മൂട്ടിയുടെ ഇടപെടല്‍ സീരിയല്‍-സിനിമ നടന്‍ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടന്നു. സീരിയല്‍ നടന്‍ മനോജാണ് ഇക്കാര്യം അറിയിച്ചത്. സീരിയല്‍ ചിത്രീകരണത്തിന് ഇടയാണ് ഷായ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ ഹൃദയസ് ശസ്ത്രക്രിയ വേണമെന്ന് അറിയിക്കുകയായിരുന്നു. ഇതിനായി വലിയൊരു തുക തന്നെ വേണ്ടിവരും.
 
 ഇതിനിടെ ഷായുടെ കുടുംബത്തെ സഹായിക്കാനായി സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയും സീമാ ജി. നായരും പണം നല്‍കിയെന്ന് മനോജ് പറഞ്ഞു. ഒപ്പം ഷായുടെ വിവരം മമ്മൂട്ടിയെ മനോജ് അറിയിച്ചു.
 
തുടര്‍ന്ന് മനോജിന് ഫോണില്‍ വിളിച്ച് ചികിത്സിക്കായി വേണ്ട സഹായം ചെയ്യാമെന്ന് ഉറപ്പ് മമ്മൂട്ടി നല്‍കി. മമ്മൂട്ടി ഇടപെട്ടതോടെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ഷായ്ക്ക് സൗജന്യമായി ചികിത്സ ചെയ്യാനുള്ള സൗകര്യം ഒരുങ്ങി. മമ്മൂട്ടി നേരിട്ട് തന്നെ വിളിച്ചതും ഇത്രയും വലിയ സഹായം ചെയ്തതും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത വലിയ ഭാഗ്യമാണെന്ന് മനോജ് പറഞ്ഞു. 
 
 
 
   
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

56 വയസ്സ് ! ഫോട്ടോകള്‍ കണ്ടാല്‍ തോന്നില്ലെന്ന് ആരാധകര്‍