Webdunia - Bharat's app for daily news and videos

Install App

വിവാഹസാരി വരെ ഒരുക്കി തയ്യാറാക്കി കാത്തിരുന്നു, എനിട്ടും രാധികയെ വേണ്ടെന്ന് വിജയ്‌കാന്ത് പറഞ്ഞു, പ്രണയതകർച്ചയ്ക്ക് കാരണമായത്?

അഭിറാം മനോഹർ
ഞായര്‍, 24 മാര്‍ച്ച് 2024 (08:43 IST)
അടുത്തിടെയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ വിജയ്കാന്ത് മരണപ്പെട്ടത്. നടനെന്ന നിലയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന വിജയകാന്ത് അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സജീവമായിരുന്നില്ല. വിജയകാന്തിന്റെ മരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ പല കാര്യങ്ങളും വീണ്ടും ചര്‍ച്ചയായത്. അത്തരത്തിലൊന്നായിരുന്നു സഹതാരമായ രാധികയുമായി വിജയ് കാന്തിനുണ്ടായിരുന്ന പ്രണയം. വിവാഹസാരി വരെ തയ്യാറാക്കി രാധിക തയ്യാറായി നിന്നിട്ടും ആ പ്രണയം പക്ഷേ വിവാഹത്തിലേയ്‌ക്കെത്തിയിരുന്നില്ല.
 
തമിഴ് സിനിമയില്‍ ആദ്യം രജനീകാന്തിന്റെ സ്‌റ്റൈല്‍ പിന്‍പറ്റിയാണ് വിജയകാന്ത് കരിയര്‍ തുടങ്ങുന്നതെങ്കിലും വൈകാതെ തന്നെ സ്വന്തമായൊരു സ്‌റ്റൈല്‍ ഉണ്ടാക്കിയെടുക്കാന്‍ താരത്തിനായി. ഇതോടെ രജനിക്കും കമലിനും പിന്നില്‍ മൂന്നാമനായി മാറി തമിഴകത്ത് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിക്കാന്‍ താരത്തിനായി. ഈ കാലയളവില്‍ നിരവധി സിനിമകളില്‍ താരം രാധികയുമായി അഭിനയിച്ചിരുന്നു. വൈകാതെ തന്നെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും വന്നുതുടങ്ങി.
 
രാധികയുമായുള്ള ഒരു അഭിമുഖത്തില്‍ രണ്ടുപേര്‍ക്കുമിടയിലെ സ്‌നേഹം സത്യമാണെന്നും വിവാഹത്തെ പറ്റി വിജയകാന്ത് അറിയിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നുമാണ് രാധിക പറയുന്നത്. എന്നാാല്‍ ഈ വിവാഹം നടന്നില്ല. 2 വര്‍ഷത്തിനുള്ളില്‍ തന്നെ രാധിക പ്രതാപ് പോത്തനുമായി വിവാഹിതയായി. പ്രണയവിവാഹമായിരുന്നു ഇത്. വിജയകാന്തും രാധികയും തമ്മില്‍ പ്രണയമുണ്ടായിരുന്നുവെങ്കിലും ജാതകം ഒഅടുത്തിടെയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ വിജയ്കാന്ത് മരണപ്പെട്ടത്. നടനെന്ന നിലയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന വിജയകാന്ത് അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സജീവമായിരുന്നില്ല. വിജയകാന്തിന്റെ മരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ പല കാര്യങ്ങളും വീണ്ടും ചര്‍ച്ചയായത്. അത്തരത്തിലൊന്നായിരുന്നു സഹതാരമായ രാധികയുമായി വിജയ് കാന്തിനുണ്ടായിരുന്ന പ്രണയം. വിവാഹസാരി വരെ തയ്യാറാക്കി രാധിക തയ്യാറായി നിന്നിട്ടും ആ പ്രണയം പക്ഷേ വിവാഹത്തിലേയ്‌ക്കെത്തിയിരുന്നില്ല.
 
തമിഴ് സിനിമയില്‍ ആദ്യം രജനീകാന്തിന്റെ സ്‌റ്റൈല്‍ പിന്‍പറ്റിയാണ് വിജയകാന്ത് കരിയര്‍ തുടങ്ങുന്നതെങ്കിലും വൈകാതെ തന്നെ സ്വന്തമായൊരു സ്‌റ്റൈല്‍ ഉണ്ടാക്കിയെടുക്കാന്‍ താരത്തിനായി. ഇതോടെ രജനിക്കും കമലിനും പിന്നില്‍ മൂന്നാമനായി മാറി തമിഴകത്ത് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിക്കാന്‍ താരത്തിനായി. ഈ കാലയളവില്‍ നിരവധി സിനിമകളില്‍ താരം രാധികയുമായി അഭിനയിച്ചിരുന്നു. വൈകാതെ തന്നെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും വന്നുതുടങ്ങി.
 
രാധികയുമായുള്ള ഒരു അഭിമുഖത്തില്‍ രണ്ടുപേര്‍ക്കുമിടയിലെ സ്‌നേഹം സത്യമാണെന്നും വിവാഹത്തെ പറ്റി വിജയകാന്ത് അറിയിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നുമാണ് രാധിക പറയുന്നത്. എന്നാാല്‍ ഈ വിവാഹം നടന്നില്ല. 2 വര്‍ഷത്തിനുള്ളില്‍ തന്നെ രാധിക പ്രതാപ് പോത്തനുമായി വിവാഹിതയായി. പ്രണയവിവാഹമായിരുന്നു ഇത്. വിജയകാന്തും രാധികയും തമ്മില്‍ പ്രണയമുണ്ടായിരുന്നുവെങ്കിലും ജാതകം ഒത്തുവരാതെ പോയപ്പോള്‍ വിജയകാന്തിന്റെ സുഹൃത്തുക്കളും സഹോദരിയും ആ ബന്ധം വേണ്ടെന്ന് പറയുകയും വിജയകാന്ത് അത് അനുസരിക്കുകയുമായിരുന്നു. അങ്ങനെയാണ് ബന്ധം വേര്‍പിരിയാന്‍ വിജയകാന്ത് രാധികയോട് പറയുന്നത്.
 
തുടര്‍ന്ന് വിഷാദാവസ്ഥയിലേയ്ക്ക് പോയ സമയത്താണ് പ്രതാപ് പോത്തനുമായി രാധിക അടുക്കുന്നതും ആ ബന്ധം ഒരു വിവാഹത്തിലേയ്ക്കും നീളുകയും ചെയ്തത്. പിന്നീട് പ്രതാപ് പോത്തനുമായി രാധിക വേര്‍പിരിയുകയും മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തു. ഈ ബന്ധവും വേര്‍പിരിഞ്ഞതോടെയാണ് രാധിക ശരത്കുമാറുമായി വിവാഹിതയായത്.ത്തുവരാതെ പോയപ്പോള്‍ വിജയകാന്തിന്റെ സുഹൃത്തുക്കളും സഹോദരിയും ആ ബന്ധം വേണ്ടെന്ന് പറയുകയും വിജയകാന്ത് അത് അനുസരിക്കുകയുമായിരുന്നു. അങ്ങനെയാണ് ബന്ധം വേര്‍പിരിയാന്‍ വിജയകാന്ത് രാധികയോട് പറയുന്നത്.
 
തുടര്‍ന്ന് വിഷാദാവസ്ഥയിലേയ്ക്ക് പോയ സമയത്താണ് പ്രതാപ് പോത്തനുമായി രാധിക അടുക്കുന്നതും ആ ബന്ധം ഒരു വിവാഹത്തിലേയ്ക്കും നീളുകയും ചെയ്തത്. പിന്നീട് പ്രതാപ് പോത്തനുമായി രാധിക വേര്‍പിരിയുകയും മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തു. ഈ ബന്ധവും വേര്‍പിരിഞ്ഞതോടെയാണ് രാധിക ശരത്കുമാറുമായി വിവാഹിതയായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments