Webdunia - Bharat's app for daily news and videos

Install App

സാമന്ത നൽകിയ കാറിൽ ശോഭിതയ്ക്കൊപ്പം ഉലകം ചുറ്റി നാ​ഗചൈതന്യ? പരിഹസിച്ച് ആരാധകർ

ശോഭിതയ്ക്കൊപ്പം ചുവന്ന കാർ ഓടിച്ച് പോകുന്ന നാ​ഗചൈതന്യയാണ് ചർ‌ച്ചയാകുന്നത്.

നിഹാരിക കെ.എസ്
വ്യാഴം, 10 ജൂലൈ 2025 (15:54 IST)
സാമന്ത-നാഗചൈതന്യ വിവാഹമോചനത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞാണ് നാഗചൈതന്യ നടി ശോഭിതയെ വിവാഹം ചെയ്യുന്നത്. സാമന്ത ഇപ്പോഴും സിംഗിൾ ആണ്. ഇതിനിടെ നാ​ഗചൈതന്യയുടെ ഒരു വീഡിയോ സോഷ്യൽമീഡിയ വീണ്ടും ചർച്ചയാവുകയാണ്. ശോഭിതയ്ക്കൊപ്പം ചുവന്ന കാർ ഓടിച്ച് പോകുന്ന നാ​ഗചൈതന്യയാണ് ചർ‌ച്ചയാകുന്നത്. 
 
നാ​ഗചൈതന്യ ഓടിക്കുന്ന ചുവന്ന കാർ ഫെറാറിയാണെന്നും അത് നടന് സമ്മാനിച്ചത് മുൻ ഭാര്യ സാമന്തയാണെന്നുമാണ് ഒരു വിഭാ​ഗം കുറിക്കുന്നത്. സാമന്ത ഇരുന്നിരുന്ന സീറ്റിൽ ശോഭിതയെ ഇരുത്തിയ നാ​ഗചൈതന്യയ്ക്ക് എതിരെ നിരവധിപേർ ​ഹേറ്റ് കമന്റുകളുമായും എത്തിയിട്ടുണ്ട്. ഡിവോഴ്സ് ആയപ്പോൾ ആ കാർ വിറ്റിട്ട് പുതിയ ഭാര്യയ്‌ക്കൊപ്പം പുതിയ കാറിൽ പോകാമായിരുന്നുവെന്നാണ് ചിലരുടെ കണ്ടെത്തൽ.
 
എന്നാൽ നാ​ഗചൈതന്യ ശോഭിതയുമായി യാത്ര ചെയ്തത് നടൻ സ്വന്തം പണം ഉപയോ​ഗിച്ച് വാങ്ങിയ കാറിലാണെന്ന് വ്യക്തമാക്കി മറ്റ് ചിലർ രം​ഗത്ത് എത്തി. സാമന്തയ്ക്കൊപ്പം നാ​ഗചൈതന്യ നിൽക്കുന്ന ഫോട്ടോയിലെ കാർ ഫെറാറിയാണ്. എന്നാൽ അതേ കാറിൽ അല്ല നടൻ ശോഭിതയുമായി യാത്ര ചെയ്തത്. രണ്ട് ആഢംബര കാറുകളുടേയും നിറം മാത്രമെ ഒരുപോലെയുള്ളു. ശോഭിതയ്ക്കൊപ്പം യാത്ര ചെയ്യുമ്പോൾ നാ​ഗചൈതന്യ ഓടിച്ചിരുന്നത് നിസ്സാൻ ജിടിആർ ആണ്. കാറുകളെ കുറിച്ച് ധാരണയുള്ളവർക്ക് സൂക്ഷിച്ച് നോക്കിയാൽ രണ്ട് കാറുകളുടേയും വ്യത്യാസം മനസിലാകുമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments