Webdunia - Bharat's app for daily news and videos

Install App

'കാരവാനൊന്നും വേണ്ട സർ, ഞാനിവിടെ കസേരയിട്ട് ഇരുന്നോളാം': നയൻതാര വല്ലാതെ മാറിയെന്ന് വിമർശനം

തൃഷയെ മെയിൻ കഥാപാത്രമാക്കി എടുക്കുന്ന സിനിമകൾ വിജയം കാണാറില്ല.

നിഹാരിക കെ.എസ്
വ്യാഴം, 29 മെയ് 2025 (13:47 IST)
സൗത്ത് ഇന്ത്യയിൽ ഒരേസമയം സ്റ്റാർഡം കാത്തുസൂക്ഷിക്കുന്ന നടി നയൻതാര മാത്രമാണ്. തൃഷയാണ് നിലവിൽ നയൻതാരയ്ക്കൊപ്പം മത്സരിക്കുന്നത്. പൊന്നിയൻ സെൽവന് ശേഷം, അജിത്ത്, സൂര്യ, വിജയ്, കമൽ ഹാസൻ എന്നിവർക്കൊപ്പം അഭിനയിച്ചത് തൃഷയാണ്. കരിയറിൽ നല്ല ഫേസിലല്ല നയൻസ് ഇപ്പോഴുള്ളത്. എന്നാലും നയൻതാരയ്ക്കുള്ള സ്റ്റാർഡവും ഒറ്റയ്ക്ക് ബോക്സോഫീസിൽ മത്സരിക്കാനുള്ള കപ്പാസിറ്റിയും തൃഷയ്ക്കില്ല. സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ അവർക്ക് നായികയായി വരുമ്പോൾ മാത്രമാണ് തൃഷയ്ക്ക് ഗുണം ചെയ്യുന്നത്. തൃഷയെ മെയിൻ കഥാപാത്രമാക്കി എടുക്കുന്ന സിനിമകൾ വിജയം കാണാറില്ല. 
 
നയൻതാര നിരവധി വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. പെരുമാറ്റ രീതി അഹങ്കാരം നിറഞ്ഞതാണെന്നും മനുഷ്യത്വമില്ലാതെയാണ് പെരുമാറുക എന്നുമൊക്കെ പ്രചരിച്ചിരുന്നു. ധനുഷിനോട് പരസ്യമായി നിയമപ്രഖ്യാപനം നടത്തുക കൂടി ചെയ്തതോടെ സൈബർ ആക്രമണം വർധിച്ചു. എന്നാൽ, 20 വർഷത്തോളം തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് സ്റ്റാർഡത്തിന് ഒരു കോട്ടവും തട്ടാതെ ഇന്നും അവർ നിൽക്കണമെങ്കിൽ അത്രകണ്ട് അദ്ധ്വാനവും പരിശ്രമവും അതിനുപിന്നിൽ ഉണ്ടെന്ന് പറയാതെ വയ്യ.
 
ഇന്നത്തേത് പോലെ ആയിരുന്നില്ല മുൻപൊക്കെ കാര്യങ്ങൾ. ഇന്ന് താരജാഡകളുള്ള നയൻതാര അന്ന് വളരെ പാവമായിരുന്നെന്നാണ് സെലിബ്രിറ്റി മാധ്യമപ്രവർത്തകൻ ബാലാജി പ്രഭു പറയുന്നത്. അന്ന് നയൻതാര പുതിയ ആളാണ്. സർ എങ്ങനെ അഭിനയക്കണം, ഇങ്ങനെ അഭിനയിച്ചാൽ ഓക്കെയാണോ സർ, കാരവാനൊന്നും എനിക്ക് വേണ്ട സർ ഞാനിവിടെ കസേരയിട്ട് ഇരുന്നോളാം എന്നൊക്കെ പറഞ്ഞ ആളാണ്. എന്നാൽ നയൻതാര വല്ലാതെ മാറിയെന്നും ബാലാജി പ്രഭു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎയും കഞ്ചാവുമായി തൃശൂര്‍ സ്വദേശിനി പിടിയില്‍

P.V.Anvar: അനാഥനായി അന്‍വര്‍; മുഖവിലയ്‌ക്കെടുക്കേണ്ടന്ന് കോണ്‍ഗ്രസ് തീരുമാനം

Kerala Weather: ശക്തി കുറയാതെ ന്യൂനമര്‍ദ്ദം, കാലവര്‍ഷകാറ്റ് ശക്തം; മഴ തുടരും

പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി കൊറിയന്‍ യുവതി; ഇമിഗ്രേഷന്‍ വകുപ്പിന് കത്തയച്ച് പോലീസ്

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

അടുത്ത ലേഖനം
Show comments