Webdunia - Bharat's app for daily news and videos

Install App

നായകനും നായികയും ഒന്നിച്ചില്ല; വന്ദനം പരാജയപ്പെടാന്‍ പ്രധാന കാരണം ഇതാണ്

വന്ദനം പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് പ്രിയദര്‍ശന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്

Webdunia
വെള്ളി, 10 നവം‌ബര്‍ 2023 (11:26 IST)
മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇരുവരും ഒന്നിച്ച സിനിമകളില്‍ ഭൂരിഭാഗവും തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റുകളായി. ചിലത് തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞെങ്കിലും പില്‍ക്കാലത്ത് ടെലിവിഷനിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമകളുമായി. അങ്ങനെയൊരു സിനിമയാണ് വന്ദനം. 
 
വന്ദനം പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് പ്രിയദര്‍ശന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ദുരന്ത ക്ലൈമാക്‌സാണ് തിരിച്ചടിയായതെന്ന് പ്രിയദര്‍ശന്‍ കരുതുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രത്തില്‍ ഇങ്ങനെയൊരു ട്രാജിക് എന്‍ഡ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. നായകനും നായികയും ഒന്നിക്കാത്ത അവസാനമാണ് വന്ദനത്തിലേത്. അത് പ്രേക്ഷകര്‍ക്ക് സ്വീകരിക്കാന്‍ പറ്റിയില്ല. അതാകും വന്ദനം പരാജയപ്പെടാനുള്ള കാരണമെന്ന് പ്രിയന്‍ പറയുന്നു. 
 
'വന്ദനത്തില്‍ വലിയൊരു മിസ്റ്റേക്ക് പറ്റിയതാണ് അതിന്റെ ട്രാജിക്ക് എന്‍ഡ്. അത് പലര്‍ക്കും ദഹിക്കാതെ പോയി. ആ എന്‍ഡ് തെലുങ്കിലേക്ക് വന്നപ്പോള്‍ ഞാന്‍ നായകനേയും നായികയേയും ഒരുമിപ്പിച്ചു. വന്ദനത്തില്‍ നായകനും നായികയും ഒന്നിച്ചിരുന്നെങ്കില്‍ മലയാളത്തില്‍ വമ്പന്‍ ഹിറ്റായേനെ,' പ്രിയദര്‍ശന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments