Webdunia - Bharat's app for daily news and videos

Install App

Toxic Movie: 600 കോടിയും കടന്ന് ബഡ്ജറ്റ്, തുടര്‍ച്ചയായി റീഷൂട്ടുകള്‍; ഗീതുവില്‍ നിന്നും ടോക്‌സികിന്റെ സംവിധാനം ഏറ്റെടുത്ത് യാഷ് ?

കെജിഎഫ് 2 വിന്റെ വമ്പൻ വിജയത്തിന് ശേഷം യാഷിന്റെ അടുത്ത പ്രൊജക്ടായി പ്രഖ്യാപിച്ച സിനിമയാണ് ടോക്സിക്.

നിഹാരിക കെ.എസ്
ബുധന്‍, 27 ഓഗസ്റ്റ് 2025 (13:48 IST)
യാഷ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് ടോക്സിക്ക്. കെ.ജി.എഫിന് ശേഷം യാഷ് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, കിയാരാ അദ്വാനി, ഹുമ ഖുറേഷി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. കെജിഎഫ് 2 വിന്റെ വമ്പൻ വിജയത്തിന് ശേഷം യാഷിന്റെ അടുത്ത പ്രൊജക്ടായി പ്രഖ്യാപിച്ച സിനിമയാണ് ടോക്സിക്. 
 
പ്രഖ്യാപനം മുതൽ ഇന്ന് വരെ ടോക്സിക് സിനിമാ ലോകത്തിനും പ്രേക്ഷകർക്കും കൗതുക കാഴ്ചയാണ്. തീർത്തും രണ്ട് തലങ്ങളിൽ നിൽക്കുന്നവരായാണ് ​ഗീതു മോ​ഹൻദാസിനെയും യാഷിനെയും പ്രേക്ഷകർ കാണുന്നത്. ​മൂത്തോന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്‌സിക്ക്. 
 
എന്നാൽ ടോക്സിക്കിന്റെ ഷൂട്ട് രണ്ട് വർഷത്തോളമായി നീണ്ട് പോകുകയാണ്. 2023 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ഇതുവരേയും പൂര്‍ത്തിയാക്കിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം 60 ശതമാനം വരേയെ ചിത്രീകരണം കഴിഞ്ഞിട്ടുള്ളൂ. ബജറ്റ് പ്രതീക്ഷിച്ചതിലും അധികമായി. ഇപ്പോൾ തന്നെ 600 കോടിയോളം സിനിമയ്ക്കായി ചിലവാക്കി കഴിഞ്ഞു. 
 
കഴിഞ്ഞ ദിവസം ടോക്സിക്കിനെക്കുറിച്ച് ചില റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ടോക്സിക് ​ഗീതുവിനൊപ്പം യാഷ് കോ ഡയരക്ട് ചെയ്യുന്നു എന്നാണ് അഭ്യൂഹങ്ങൾ. മുംബെെയിലെ ഷെഡ്യൂൾ പൂർണമായും ഷൂട്ട് ചെയ്തത് യാഷ് ആണെന്നും പല ഡയലോ​ഗുകളും എഴുതിയത് യാഷ് ആണെന്നും വാദമുണ്ട്. സംവിധാന സ്ഥാനത്തുള്ള ​ഗീതുവിനെ മാറ്റി നിർത്തുകയാണോ യാഷ് എന്ന് ചോദ്യങ്ങൾ വന്നു. 
 
യാഷ് നേരത്തെ തന്നെ ടോക്സിക്കിന്റെ തിരക്കഥയുടെ ഭാ​ഗമാണ്. ടോക്സിക്കിന്റെ നിർമാതാക്കളിൽ ഒരാളുമാണ് യാഷ്. യാഷ് അമിതമായി ഇടപെടുന്നത് സെറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും പലപ്പോഴായി ഷൂട്ട് നിര്‍ത്തി വെക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യാഷ പല രംഗങ്ങളും വീണ്ടും ചിത്രീകരിക്കുകയും അഭിനേതാക്കളെ മാറ്റുകയുമൊക്കെ ചെയ്യുന്നത് പതിവായതും സിനിമയുടെ ചിത്രീകരണത്തിന് തടസമായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്രയും വലിയ പ്രൊജക്ട് നീണ്ട് പോകുന്നത് സിനിമാ ലോകത്ത് ചർച്ചയാകുന്നുണ്ട്. ഷൂട്ട് ചെയ്ത ചില സീനുകൾ യാഷിന് ഇഷ്ടപ്പെ‌ട്ടില്ലെന്നും ഇതാണ് റീ ഷൂട്ടുകൾക്ക് കാരണമെന്നും വാദമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിസിയോതെറാപ്പിസ്റ്റ് ഡോക്ടറല്ല; പേരിന് മുന്‍പ് 'Dr' ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രാലയം

ദേശീയ താത്പര്യത്തേക്കാൾ വലുതല്ല ക്രിക്കറ്റ്, ഇന്ത്യ- പാക് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എട്ടു കോടി രൂപയുടെ സ്വര്‍ണാഭരണം സമര്‍പ്പിച്ച് ഇളയരാജ

റഷ്യന്‍ ഡ്രോണുകള്‍ പോളണ്ട് അതിര്‍ത്തി കടന്നതിന് പിന്നാലെ യോഗം വിളിച്ച് നാറ്റോ

നേപ്പാളിൽ പുതിയ പാർട്ടിയുമായി ജെൻ സീ, നേതൃസ്ഥാനത്തേക്ക് മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ?, ഇടക്കാല നേതാവായേക്കും

അടുത്ത ലേഖനം
Show comments