അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ഗിഫ്റ്റ്. സംവിധാനം മാത്രമല്ല കഥയും തിരക്കഥയും സംഭാഷണവും എഡിറ്റിങ്ങും കളര്‍ ഗ്രേഡിങ്ങും ഉള്‍പ്പെടെയുള്ള ജോലികള്‍ അല്‍ഫോന്‍സ് ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഇളയരാജ സംഗീതം ഒരുക്കുന്ന ഏഴ് ഗാനങ്ങള്‍ സിനിമയില്‍ ഉണ്ടാകും. ഒരു ഗാനം ഇളയരാജ ആലപിക്കുന്നുണ്ട്.
സാന്‍ഡി, കോവൈ സരള, സമ്പത്ത് രാജ്, റേച്ചല്‍ റബേക്ക, രാഹുല്‍, ചാര്‍ളി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
റോമിയോ പിക്‌ചേഴ്‌സാണ് സിനിമ നിര്‍മിക്കുന്നത്.