Webdunia - Bharat's app for daily news and videos

Install App

ഇരട്ടിമധുരം, മമ്മൂട്ടിക്ക് പത്മവിഭൂഷൺ?!

ചിപ്പി പീലിപ്പോസ്
ശനി, 25 ജനുവരി 2020 (12:24 IST)
ഷൈലോക്കിന്റെ വിജയം ആഘോഷിക്കുന്ന മമ്മൂട്ടിക്കും ആരാധകർക്കും മറ്റൊരു സന്തോഷ വാർത്ത കൂടി. രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരമായ പത്മവിഭൂഷൺ ഇത്തവണ മമ്മൂട്ടി ലഭിക്കുമെന്ന് സൂചന. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചുള്ള പത്മപുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ ഇന്ന് പ്രഖ്യാപിക്കും.
 
വിവിധ മേഖലകളിലെ പ്രതിഭകൾക്ക് രാജ്യം നൽകുന്ന ബഹുമതികളിൽ ഭാരതരത്നം കഴിഞ്ഞാൽ രണ്ടാമത്തെ ഉയർന്ന പുരസ്കാരമാണ് പത്മവിഭൂഷൺ. കഴിഞ്ഞ വർഷം മോഹൻലാലിനും മറ്റ് 14 പേർക്കും രാജ്യത്തെ മൂന്നാമത്തെ ഉയർന്ന പുരസ്കാരമായ പത്മഭൂഷൺ ലഭിച്ചിരുന്നു. 
 
2018ൽ മമ്മൂട്ടി, മോഹൻലാൽ, സുഗതകുമാരി, ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത തുടങ്ങിയവർക്കു സംസ്‌ഥാനസര്‍ക്കാര്‍ പത്മഭൂഷണ്‍ ശിപാര്‍ശ ചെയ്‌തിരുന്നു. എന്നാൽ, അന്നേവർഷം ക്രിസോസ്‌റ്റത്തിനു മാത്രമായിരുന്നു ബഹുമതി ലഭിച്ചിരുന്നത്.  2017-ല്‍ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിനും പത്മവിഭൂഷണ്‍ ലഭിച്ചിരുന്നു. 
 
ഇത്തവണ കേന്ദ്രസർക്കാരിനു സംസ്ഥാന സർക്കാർ അയച്ച ലിസ്റ്റിൽ മമ്മൂട്ടിയുടെ പേരുണ്ടെന്നാണ് സൂചന. മംഗളമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തവണ മമ്മൂട്ടിക്ക് പുറമേ മേരി കോമു ലിസ്റ്റിലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

അടുത്ത ലേഖനം
Show comments