Webdunia - Bharat's app for daily news and videos

Install App

സന്തോഷ് ശിവന്റെ അയ്യപ്പനിൽ മമ്മൂട്ടി നായകൻ? – കുഞ്ഞാലി മരയ്ക്കാർ വിവാദം അയ്യപ്പനിലും ആവർത്തിക്കുമോ ?

Webdunia
തിങ്കള്‍, 11 മാര്‍ച്ച് 2019 (09:00 IST)
സിനിമ രംഗത്തെ പൊതു പ്രവണതയാണ് എന്താണോ ഹിറ്റ് അതെ പ്രമേയത്തിൽ അധിഷ്ഠിതമാക്കി തുടരെ സിനിമകൾ ചെയ്യുക എന്നത്. ചരിത്ര സിനിമകളാണ് ഇപ്പോൾ ഇന്ത്യൻ സിനിമ ലോകം അടക്കി വാഴുന്നത്. സ്വാമി അയ്യപ്പന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ ആഗസ്റ്റ് സിനിമാസ് തയ്യാറെടുക്കുകയാണ്.
 
പൃഥ്വിരാജ് അയ്യപ്പനായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനാണ്. ഇപ്പോഴിതാ സന്തോഷ് ശിവനും അയ്യപ്പന്റെ ചരിത്രം സിനിമയാക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്.
 
പുറത്തുവരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ സംഗീത ഇതിഹാസം ഏ ആര്‍ റഹ്മാനും നടി അനുഷ്‌ക ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകും. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ നിര്‍മ്മാതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന സിനിമയ്ക്കായി തിരക്കഥ രചിച്ചിരിക്കുന്നത് പ്രശാന്താണ്.
 
നിലവില്‍ കാളിദാസ്, മഞ്ജു വാര്യര്‍ എന്നിവര്‍ വേഷമിടുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് സന്തോഷ് ശിവന്‍. ഈ വര്‍ഷം പകുതിയോടെ ജാക്ക് ആന്‍ഡ് ജില്‍ തീയേറ്ററുകളിലെത്തുമെന്നാണ് വിവരം.
 
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ കുഞ്ഞാലിമരക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതെ പേരിൽ പ്രിയദർശനും സിനിമ പ്രഖ്യാപിച്ചിരുന്നു. അതെ തുടർന്ന് ഒട്ടേറെ വിവാദങ്ങളും ഉയർന്നിരുന്നു. ഒടുവിൽ പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ചിത്രം ആരംഭിക്കുകയും ചെയ്തു . 
 
അതേസമയം, സന്തോഷ് ശിവന്റെ അയ്യപ്പനിൽ മമ്മൂട്ടിയാകുമോ നായകനെന്നും ചോദ്യങ്ങളുയരുന്നുണ്ട്. കുഞ്ഞാലി മരയ്ക്കാർ നടക്കാൻ സാധ്യതയില്ലാത്ത ചിത്രമായതിനാൽ തന്നെ മരയ്ക്കാരിനു പകരം സന്തോഷ് ശിവൻ മമ്മൂട്ടിക്കായി കരുതിവെച്ച ചിത്രമാകുമോ ഈ അയ്യപ്പ ചിത്രമെന്നും ആരാധകർ ചോദിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments