പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും നൂറുകോടി ക്ലബ്ബിലേക്ക്. വരുന്ന ആഴ്ച 2 ചിത്രങ്ങളും 100 കോടി തൊടും എന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ഇരു ചിത്രങ്ങളും ചരിത്രവിജയം നേടിക്കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ കാര്യം. വരാനിരിക്കുന്ന സിനിമകളിലും യുവനിരയുടെ ശക്തി കാണാനാകും. പുലിമുരുകന്‍, ലൂസിഫര്‍, 2018 എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന സിനിമയാണ് പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും.
തമിഴ് ബോക്‌സ് ഓഫീസില്‍ ഒരു തമിഴ് ചിത്രം റിലീസ് ആയ സന്തോഷത്തോടെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് കാണാന്‍ സിനിമ പ്രേമികള്‍ എത്തുന്നത്. ഞായറാഴ്ച മാത്രം സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചത് 4.8 2 കോടി രൂപയാണ്. മാര്‍ച്ച് എട്ടിന് പ്രേമലു തെലുങ്ക് പതിപ്പ് കൂടി എത്തുന്നതോടെ കളക്ഷന്‍ കുതിച്ചുയരും. ഹൈദരാബാദ് പശ്ചാത്തലമാക്കി പ്രണയത്തിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയാണ് പ്രേമലു ഒരുക്കിയിരിക്കുന്നത്.