Webdunia - Bharat's app for daily news and videos

Install App

ലഹരി കേസ്; ശ്രീനാഥ് ഭാസിയെയും ഷൈൻ ടോമിനെയും ചോദ്യം ചെയ്യും? ഫോൺ രേഖകൾ പരിശോധിക്കും

പ്രതികളിൽ നിന്ന് നടന്മാർ ലഹരി വാങ്ങി ഉപയോ​ഗിച്ചെന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്.

നിഹാരിക കെ.എസ്
വ്യാഴം, 3 ഏപ്രില്‍ 2025 (10:35 IST)
ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും ചോദ്യം ചെയ്യാൻ സാധ്യത. ഇവരുടെ ഫോൺ രേഖകളും ശേഖരിച്ച് പരിശോധനയ്‌ക്ക് വിധേയമാക്കും. ഇതിന് ശേഷമാകും തുടർ നടപടി. ഇരുവരെയും വിളിച്ചുവരുത്തിയേക്കുമെന്നാണ് സൂചന. പ്രതികളിൽ നിന്ന് നടന്മാർ ലഹരി വാങ്ങി ഉപയോ​ഗിച്ചെന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്. 
 
പിടിയിലായ തസ്ലിമ സുൽത്താനയ്‌ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷമാകും സിനിമ മേഖലയിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുക.
 
അതേസമയം, ആലപ്പുഴ ലഹരി കേസിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ആരൊക്കെയോ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നുവെന്നുമായിരുന്നു ശ്രീനാഥ് ഭാസി പ്രതികരിച്ചത്. ഇത് കെട്ടിച്ചമച്ച മൊഴിയാണ്. ഇല്ലാത്ത കാര്യങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ല എന്നും നടൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Vishu Bumper 2025 : വിഷു ബമ്പർ വിപണിയിലെത്തി; 12 കോടി രൂപ ഒന്നാം സമ്മാനം!

പിടിയിലായ ഹൈബ്രിഡ് കഞ്ചാവ് വില്‍പ്പനക്കാരുടെ ഫോണില്‍ പ്രമുഖ സിനിമ താരങ്ങളുടെ നമ്പറുകള്‍

പ്രണ്ടാണെന്ന് നോക്കിയില്ല, ട്രംപുരാൻ ഇന്ത്യയെയും വെട്ടി, ഏർപ്പെടുത്തിയത് 26 ശതമാനം ഇറക്കുമതി തീരുവ

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി

അടുത്ത ലേഖനം
Show comments