Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dominic and the Ladies Purse: 'പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ചവന്‍'; മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോയും

ആല്‍ബി എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

Shine Tom Chacko - Dominic and the Ladies Purse

രേണുക വേണു

, ചൊവ്വ, 21 ജനുവരി 2025 (16:09 IST)
Shine Tom Chacko - Dominic and the Ladies Purse

Dominic and the Ladies Purse: മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' തിയറ്ററുകളിലെത്താന്‍ ഇനി രണ്ട് ദിനം കൂടി. ജനുവരി 23 വ്യാഴാഴ്ചയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോയുടെ ക്യാരക്ടര്‍ വിവരങ്ങളാണ് ഇന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 
 
ആല്‍ബി എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'പെണ്ണിനു പകരം വണ്ടിയെ പ്രണയിച്ചവന്‍' എന്നാണ് ഈ കഥാപാത്രത്തിനു നല്‍കിയിരിക്കുന്ന വിശേഷണം. ഇതുവരെ പുറത്തിറങ്ങിയ ക്യാരക്ടര്‍ വിശേഷണങ്ങളില്‍ ഏറ്റവും വൈറലായിരിക്കുന്നതും ഷൈന്‍ ടോം ചാക്കോയുടെ പോസ്റ്റര്‍ തന്നെ. 
 
ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്, മമ്മൂട്ടിയുടെ 2025 ലെ ആദ്യ റിലീസും ! തമിഴില്‍ വലിയ ചര്‍ച്ചയായ 'തുപ്പറിവാളന്‍' പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമയായിരിക്കും 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്' എന്നാണ് വിവരം. ചെറിയ കേസില്‍ നിന്ന് തുടങ്ങി പിന്നീട് സീരിയല്‍ കില്ലിങ്ങിലേക്ക് നീങ്ങുന്ന ഉദ്വേഗമാണ് തിയറ്ററുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സിനോപ്സിസും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 


മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. മുന്‍പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന നിലയില്‍ ചെറിയ മോഷണക്കേസുകള്‍ മുതല്‍ വലിയ തട്ടിപ്പുകള്‍ വരെ ഡൊമിനിക്കിന്റെ അന്വേഷണ പരിധിയില്‍ വരും. അതിനിടയില്‍ ഒരു ലേഡീസ് പേഴ്‌സുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് ഡൊമിനിക് എത്തുന്നതും പിന്നീടുണ്ടാകുന്ന കാര്യങ്ങളുമാണ് സിനിമയില്‍. കളഞ്ഞു കിട്ടുന്ന ലേഡീസ് പേഴ്‌സിനു ഉടമ ആരാണെന്ന് അന്വേഷിക്കുക മാത്രമായിരുന്നു ഡൊമിനിക്കിന്റെ ജോലി. രസകരമായ രീതിയിലാണ് ഈ അന്വേഷണത്തിന്റെ ആദ്യഘട്ടം പോകുന്നതും. എന്നാല്‍ പിന്നീട് ഈ പേഴ്‌സിനെ ചുറ്റിപ്പറ്റി ഒട്ടേറെ ദുരൂഹതകള്‍ ഉണ്ടാകുന്നു. ഈ ദുരൂഹതകള്‍ നീക്കാനുള്ള ഡൊമിനിക്കിന്റെ അന്വേഷണമാണ് സിനിമയുടെ പ്രധാന പ്രമേയം.
 
തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ദര്‍ബുക ശിവ ആണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. എന്നൈ നോക്കി പായും തോട്ട, റോക്കി, മുതല്‍ നീ മുടിവും നീ എന്നീ സിനിമകളിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാരദന്‍, ധ്രുവനച്ചത്തിരം എന്നീ സിനിമകള്‍ക്കു ശേഷം വിഷ്ണു ആര്‍ ദേവ് ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണ് ഡൊമിനിക്. ഗൗതം വാസുദേവ് മേനോനൊപ്പം ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ബ്രിന്ദ മാസ്റ്റര്‍ ആണ് കൊറിയോഗ്രഫി. സുപ്രീം സുന്ദര്‍, കലൈ കിങ്‌സണ്‍ എന്നിവര്‍ ചേര്‍ന്ന് സംഘട്ടനം നിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷ്, സുഷ്മിത ബട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു, മീനാക്ഷി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നഗ്നതാ പ്രദർശനവും അസഭ്യം പറച്ചിലും; മാപ്പ് പറഞ്ഞ് വിനായകൻ