Webdunia - Bharat's app for daily news and videos

Install App

ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍,തേരി മേരി ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്
തിങ്കള്‍, 27 മെയ് 2024 (17:55 IST)
മോളിവുഡിലേക്ക് ഒരു സംവിധായിക കൂടി കടന്നു വരുന്നതിന്റെ ത്രില്ലിലാണ് സിനിമ പ്രേമികള്‍. തേരി മേരി എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പിന്നില്‍ ആരതി ഗായത്രി ദേവി എന്ന സംവിധായിക ഉണ്ടാകും.ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും ആരതി തന്നെയാണ്. ഇപ്പോഴത്തെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.വര്‍ക്കല, കോവളം, കന്യാകുമാരി തുടങ്ങിയവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
 
 യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലാണ് സിനിമ ഒരുങ്ങുന്നത്. അവരുടെ കാഴ്ചപ്പാടിലൂടെ സിനിമ സഞ്ചരിക്കും. വര്‍ക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു കൊണ്ട് ജീവിക്കുന്ന നാട്ടിലെ രണ്ട് യുവാക്കളുടെ ജീവിതവും അവരുടെ ഇണക്കവും പിണക്കവും ഒപ്പം പ്രണയവും ഒക്കെ ചിത്രത്തില്‍ ഉണ്ടാകും. 
 
ശ്രീരംഗ സുധയാണ് സിനിമയിലെ നായിക.അന്ന രേഷ്മ രാജന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇര്‍ഷാദ് അലി, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, ബബിത ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 
 സംഗീതം കൈലാസ് മേനോന്‍, അഡീഷണല്‍ സ്‌ക്രിപ്റ്റ് അരുണ്‍ കരിമുട്ടം, ഛായാഗ്രഹണം ബിബിന്‍ ബാലകൃഷ്ണന്‍, എഡിറ്റിംഗ് എം എസ് അയ്യപ്പന്‍, കലാസംവിധാനം സാബു റാം
ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കെ, സമീര്‍ ചെമ്പായില്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അലക്‌സ് തോമസ്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് പെന്റഗണിന് ട്രംപിന്റെ നിര്‍ദേശം

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി മരിച്ചു; മരണകാരണം സോഡിയം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

അടുത്ത ലേഖനം
Show comments