Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആവേശം' ,'വര്‍ഷങ്ങള്‍ക്കു ശേഷം' ഫൈനല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍; 2024ലെ യഥാര്‍ത്ഥ 'വിഷു' വിന്നര്‍ ആര് ?

Aavesham Varshangalkku Shesham Final Box Office Collection; Who is the real 'Vishu' winner in 2024

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 മെയ് 2024 (15:27 IST)
2024 ലെവിഷു റിലീസുകളില്‍ യഥാര്‍ത്ഥ വിന്നര്‍ ആര് ? പ്രണവ് മോഹന്‍ലാല്‍ ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷം ഫഹദ് ഫാസിലിന്റെ ആവേശം തുടങ്ങിയ ചിത്രങ്ങള്‍ ഏപ്രില്‍ 11നാണ് റിലീസ് ചെയ്ത്. അന്തിമ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ വിഷു വിന്നര്‍ ആവേശം തന്നെയാണ്.
 
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പീരിയഡ് മ്യൂസിക്കല്‍ ഡ്രാമയില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം നിവിന്‍ പോളിയും അതിഥി വേഷത്തില്‍ തിളങ്ങി.തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം പൂര്‍ത്തിയാക്കിയ സിനിമ സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു.
 
ഒ.ടി.ടി പ്ലേ റിപ്പോര്‍ട്ട് പ്രകാരം, 'വര്‍ഷങ്ങള്‍ക്കു ശേഷം' 83 കോടി കളക്ഷന്‍ നേടി. കേരള ബോക്സ് ഓഫീസില്‍ നിന്ന് 38.70 കോടി, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 7.70 കോടിയും. വിദേശ വിപണിയില്‍ നിന്ന് 36.5 കോടിയും കളക്ഷന്‍ സിനിമ സ്വന്തമാക്കി.
 
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആക്ഷന്‍-കോമഡി ചിത്രം 'ആവേശം' 
 മികച്ച പ്രകടനം കാഴ്ചവച്ചു. 'ആവേശം' 100 കോടിയിലധികം കളക്ഷന്‍ നേടി. 2024-ലെ നാലാമത്തെ ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തു. 155 കോടി കളക്ഷന്‍ ആഗോള ബോക്‌സ് ഓഫീസില്‍ സിനിമ നേടി. യഥാര്‍ത്ഥ വിഷു വിന്നറായി ആവേശം മാറുകയും ചെയ്തു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പായൽ കപാഡിയ ഇന്ത്യയുടെ അഭിമാനം, പായലിനെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്ന് റസൂൽ പൂക്കുട്ടി