Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിച്ച അഞ്ച് മമ്മൂട്ടി സിനിമകള്‍; തിയറ്ററുകളില്‍ വമ്പന്‍ പരാജയം

പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിച്ച അഞ്ച് മമ്മൂട്ടി സിനിമകള്‍; തിയറ്ററുകളില്‍ വമ്പന്‍ പരാജയം
, തിങ്കള്‍, 21 ഫെബ്രുവരി 2022 (08:47 IST)
ബോക്സ്ഓഫീസില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ജന്മം കൊടുത്ത നടനാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ എന്ന വിശേഷണം താരത്തിന് കിട്ടുന്നത് ബോക്സ്ഓഫീസിലെ പ്രകടനം കാരണമാണ്. എന്നാല്‍ ഒരിക്കല്‍ പോലും കണ്ടുതീര്‍ക്കാന്‍ പറ്റാത്ത മമ്മൂട്ടിയുടെ മോശം സിനിമകളുമുണ്ട്. അത്തരത്തിലുള്ള അഞ്ച് മമ്മൂട്ടി സിനിമകള്‍ നോക്കാം.
 
1. പ്രെയ്സ് ദി ലോര്‍ഡ്
 
പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിച്ച മമ്മൂട്ടി ചിത്രമാണ് പ്രെയ്സ് ദി ലോര്‍ഡ്. 2014 ലാണ് ഷിബു ഗാംഗാധരന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്. തിയറ്ററുകളില്‍ വമ്പന്‍ പരാജയമാകുകയും ചെയ്തു. റീനു മാത്യൂസാണ് മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്.
 
2. അച്ഛാ ദിന്‍
 
2015 ല്‍ റിലീസ് ചെയ്ത അച്ഛാ ദിന്‍ ജി.മാര്‍ത്താണ്ഡനാണ് സംവിധാനം ചെയ്തത്. സിനിമ തിയറ്ററുകളില്‍ പരാജയപ്പെട്ടതിനൊപ്പം കാമ്പില്ലാത്ത മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരെ മുഷിപ്പിച്ചു. ദുര്‍ഗ പ്രസാദ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
 
3. വൈറ്റ്
 
മമ്മൂട്ടി സ്‌റ്റൈലിഷ് ലുക്കില്‍ വന്നെങ്കിലും തിയറ്ററുകളില്‍ വമ്പന്‍ പരാജയമായ ചിത്രമാണ് വൈറ്റ്. 2016 ലാണ് സിനിമ റിലീസ് ചെയ്തത്. ഉദയ് അനന്തന്‍ സംവിധാനം ചെയ്ത ചിത്രം റൊമാന്റിക് ഴോണര്‍ ആയിരുന്നു.
 
4. ലൗ ഇന്‍ സിംഗപ്പൂര്‍
 
റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ മമ്മൂട്ടി നായകനായി വന്‍ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് ലൗ ഇന്‍ സിംപ്പൂര്‍. 2009 ലാണ് സിനിമ റിലീസ് ചെയ്തത്. റിലീസിന് മുന്‍പ് മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, സിനിമ വലിയ പരാജയമായി.
 
5. ഫെയ്സ് ടു ഫെയ്സ്
 
ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ ഫെയ്സ് ടു ഫെയ്സ് 2012 ലാണ് റിലീസ് ചെയ്തത്. ബാലചന്ദ്രന്‍ എന്ന നായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. വി.എം.വിനു സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ വന്‍ പരാജയമായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാന്ധിയെ കൊന്നത് ഗോഡ്‌സെയെന്ന് പറഞ്ഞാൽ പ്രശ്‌നമാകുന്ന കാലം, ഡയലോഗ് മാറ്റേണ്ടിവന്നുവെന്ന് കാർത്തിക് സുബ്ബരാജ്