Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ മകനിലൂടെ നിങ്ങള്‍ നജീബിനെ കാണണം...';ആടുജീവിതം റിലീസിന് എത്തുമ്പോള്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍

'എന്റെ മകനിലൂടെ നിങ്ങള്‍ നജീബിനെ കാണണം...';ആടുജീവിതം റിലീസിന് എത്തുമ്പോള്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍

കെ ആര്‍ അനൂപ്

, വ്യാഴം, 28 മാര്‍ച്ച് 2024 (12:02 IST)
ആടുജീവിതം വിജയകരമായി പ്രദര്‍ശനം തുടരുന്നു. ആദ്യം മുതലേ മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മകന്റെ സിനിമ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് അമ്മ മല്ലിക സുകുമാരന്‍. 'ആടുജീവിതം' എന്ന സിനിമ തന്റെ മകന്‍ രാജുവിന്, ബ്ലെസ്സിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണെന്ന് മല്ലിക പറയുന്നു.
 
'ആടുജീവിതം എന്ന സിനിമ ലോകമെമ്ബാടും പ്രദര്‍ശനത്തിന് എത്തുകയാണ്. നല്ല കഥകള്‍ സിനിമയായി വരുമ്പോള്‍ അവയെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ എന്നെയും എന്റെ മക്കളെയും എന്നും മനസ്സാലെ അംഗീകരിച്ചിട്ടുള്ള അഭ്യുദയകാംക്ഷികളോട് ഒന്നേ പറയാനുള്ളു...എന്റെ മകനിലൂടെ നിങ്ങള്‍ നജീബിനെ കാണണം...ആടുജീവിതം എന്റെ മകന്‍ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണ്....പ്രാര്‍ഥനയോടെ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.''-മല്ലിക സുകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരഞ്ഞ് പോയി,പൃഥ്വി എന്നെപ്പോലെ തന്നെയാരുന്നു, ആടുജീവിതം സിനിമ കണ്ട ശേഷം നജീബ്