Webdunia - Bharat's app for daily news and videos

Install App

ആഭരണ ബിസിനസിന്റെ പേരിൽ ദിയ കൃഷ്ണ പറ്റിച്ചു! ആരോപണവുമായി യൂട്യൂബർ

നിഹാരിക കെ എസ്
തിങ്കള്‍, 4 നവം‌ബര്‍ 2024 (13:39 IST)
നടൻ‌ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷണ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ്. ഒപ്പം, ബിസിനസും ചെയ്യുന്നുണ്ട്. ഫാൻസി ആഭരണങ്ങളുടെ ഒരു ഓൺലൈൻ ബിസിനസ് ഓ ബൈ ഓസി എന്ന പേരിൽ ദിയയ്ക്കുണ്ട്. വേൾഡ് വൈഡ് ഷിപ്പിങും കസ്റ്റമേഴ്സിനായി ദിയ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ദിയയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നിന്നും ഉണ്ടായ ദുരനുഭവം പങ്കിട്ട് എത്തിയിരി​ക്കുകയാണ് മൂന്ന് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റ് കുടുംബാം​ഗം. 
 
ചാനലിന്റെ ഉടമയായ സം​ഗീത അനിൽകുമാറാണ് ദിയ കൃഷ്ണയുടെ ഓൺലൈൻ സ്റ്റോറിൽ‌ നിന്നും ആഭരണം പർച്ചേസ് ചെയ്തപ്പോഴുള്ള ദുരനുഭവം കഴിഞ്ഞ ദിവസം പങ്കുവെച്ചത്. മാലയും രണ്ട് കമ്മലുമാണ് ദിയയുടെ ഓ ബൈ ഓസിയിൽ നിന്നും വാങ്ങിയതെന്നും എന്നാൽ കവർ തുറന്ന് നോക്കിയപ്പോൾ കല്ലുകൾ ഇളകി കിടക്കുകയായിരുന്നുവെന്നും മാത്രമല്ല കമ്മലിന്റെ പെയറിൽ ഒന്ന് മിസ്സിങ്ങായിരുന്നുവെന്നും സം​ഗീത പറയുന്നു. കല്ലുകൾ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താൻ പകർത്തിയിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം പരാതിപ്പെടാൻ വിളിച്ചിട്ടും യാതൊരു പ്രതികരണവും ഓ ബൈ ഓസി ടീമിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായില്ലെന്നും സം​ഗീത പറയുന്നു. മെസേജ് അയച്ച് പരാതി പറഞ്ഞപ്പോൾ പാർസൽ തുറക്കുന്ന ഓപ്പണിങ് വീഡിയോ ചോദിക്കുകയാണ് ചെയ്തതെന്നും സം​ഗീത പറഞ്ഞു. 
 
പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ദിയ. പരാതികൾ സ്വീകരിക്കണമെങ്കിലും വാങ്ങിയ വസ്തുക്കൾ എക്സ്ചേഞ്ച് ചെയ്ത് കിട്ടണമെങ്കിലും ഓപ്പണിങ് വീഡിയോ നിർബന്ധമാണെന്നാണ് ദിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. കൂടാതെ സം​ഗീതയുടെ റെന്റൽ‌ ആഭരണങ്ങളുടെ ഷോപ്പിൽ നിന്നും ആഭരണങ്ങൾ വാങ്ങിയപ്പോഴുള്ള ദുരനുഭവം ഒരു സ്ത്രീ പങ്കിട്ടതിന്റെ സ്ക്രീൻ ഷോട്ടും ദിയ പങ്കിട്ടു.
 
ഫാൻസി ആഭരണങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് പരാതിക്കാരിയായ യുട്യൂബർ സം​ഗീത. ഒരു വ്യക്തിയേയും തരംതാഴ്ത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഈ സ്ത്രീക്ക് നിങ്ങളെ കുറ്റപ്പെടുത്താൻ അവകാശമില്ല. കാരണം ആദ്യം അവർ അവരുടെ ബിസിനസിൽ തികഞ്ഞവളും ആത്മാർത്ഥതയുള്ള വ്യക്തിയുമായിരിക്കണം. ഇവരുടെ ഷോപ്പിൽ നിന്നും ഒരിക്കൽ ഞാൻ ഒരു നെക്ക് പീസ് വാടകയ്‌ക്ക് വാങ്ങിയ ശേഷം ഉപയോ​ഗിച്ച് ഞാൻ കൃത്യമായി പാക്ക് ചെയ്ത് തിരികെ അയച്ചു. എന്നാൽ ഉൽപ്പന്നം അവിടെ എത്തിയപ്പോൾ ആ ഫ്രോഡ് ലേഡി എന്നെ വിളിച്ച് നെക്ക് പീസ് പൊട്ടിയെന്നും നിങ്ങളുടെ അഡ്വാൻസ് തുക ഞങ്ങൾക്ക് തിരികെ നൽകാനാവില്ലെന്നും പറഞ്ഞു. പണം സമ്പാദിക്കാൻ അവർ എന്തും ചെയ്യാം.
 
നിങ്ങൾ മുന്നോട്ട് തന്നെ പോകൂ... ഇത്തരം വഞ്ചനാപരമായ ആളുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സ്നേഹവും പിന്തുണയും എന്നാണ് ഉപ്പും മുളകും ഫാമിലി ലൈറ്റും ദിയയും തമ്മിലുള്ള വിഷയം ശ്രദ്ധയിൽ‌പ്പെട്ട് ഒരു സ്ത്രീ ദിയയ്ക്ക് അയച്ച മെസേജ്. റോങ്ങ് വീഡിയോകൾ എടുത്ത് അതിനോട് പ്രതികരിക്കുക എന്നത് ചില യൂട്യൂബർമാർക്ക് ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ഏക മാർഗമാണ് എന്നാണ് ഉപ്പും മുളകും ഫാമിലി ലൈറ്റിന്റെ പരാതിയെ തുടർന്ന് തനിക്കെതിരെ റിയാക്ഷൻ വീഡിയോ പങ്കുവെച്ചവർക്ക് ദിയ നൽകിയ മറുപടി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments